ഗുരുദക്ഷിണ പുരസ്‌കാര തുക പഠനസഹായമായി നല്‍കി ബിനു കെ. സാം


1 min read
Read later
Print
Share

ബിനു കെ. സാമിന് പുരസ്‌കാരം സമ്മാനിക്കുന്നു

മസ്‌കത്ത്: പ്രവാസലോകത്ത് രണ്ടു പതിറ്റാണ്ടായി മാതൃഭാഷയുടെ സംരക്ഷണത്തിനും പ്രചാരണത്തിനുമായി പ്രവര്‍ത്തിക്കുന്ന മലയാളം ഒമാന്‍ ചാപ്റ്റര്‍ ബഹുമുഖ പ്രതിഭകളായ ഭാഷാധ്യാപകര്‍ക്കേര്‍പ്പെടുത്തിയ പ്രഥമ ഗുരുദക്ഷിണ പുരസ്‌കാരം നേടിയ പത്തനംതിട്ട സെന്റ് മേരിസ് ഹൈസ്‌കൂള്‍ മലയാളം അധ്യാപകനും കുട്ടികളുടെ രാജ്യാന്തര പരിശീലകനും സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനും വ്‌ലോഗറുമായ ബിനു കെ. സാം പുരസ്‌കാരത്തുകയായ ഒരു ലക്ഷം രൂപ, ജോലി നഷ്ടപ്പെട്ട പ്രവാസികളുടെ മക്കളുടെ പഠനത്തിനായി നല്‍കി വീണ്ടും മാതൃകയായി. വെള്ളിയാഴ്ച സിബില്‍ നടന്ന മലയാള മഹോത്സവ വേദിയിലാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. ചെയര്‍മാന്‍ മുഹമ്മദ് അന്‍വര്‍ ഫുല്ല അധ്യക്ഷത വഹിച്ച യോഗത്തില്‍ നടനും എഴുത്തുകാരനുമായ ഇബ്രാഹിംകുട്ടി പൊന്നാടയണിക്കുകയും വൈസ് ചെയര്‍മാന്‍ സദാനന്ദന്‍ എടപ്പാള്‍ ആഗോള സാഹിത്യത്തിലെ ഇന്ത്യന്‍ മുഖമായ ശ്യാം സുധാകര്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം സമര്‍പ്പിക്കുകയും രക്ഷാധികാരി അജിത് പനച്ചിയില്‍ ജനറല്‍ സെക്രട്ടറി രതീഷ് പട്ടിയാത്ത് എന്നിവര്‍ പുരസ്‌കാരത്തുക നല്‍കുകയും ചെയ്തു.

62 തവണ രക്തദാനം നടത്തി മാതൃക ആയതിന് സംസ്ഥാന സര്‍ക്കാര്‍ 2021-ല്‍ മികച്ച രക്തദാതാവിനുള്ള പുരസ്‌കാരം നല്‍കി ബിനു കെ. സാമിനെ ആദരിച്ചിരുന്നു. സ്വന്തം പുരയിടത്തില്‍ വീട് വെച്ച് നല്‍കിയത് ഉള്‍പ്പെടെ വിവിധ സാമൂഹികപ്രവര്‍ത്തന മേഖലയില്‍ മാതൃകയായ ഇദ്ദേഹം ഭാഷാധ്യാപകന്‍ എന്ന നിലയില്‍ നൂതനാശയങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുക വഴി വിദ്യാഭ്യാസ മേഖലയില്‍ ഏറെ ശ്രദ്ധേയ നേട്ടങ്ങള്‍ക്ക് ഉടമയാണ്. പത്തനംതിട്ട തേക്കുതോട് സ്വദേശിയായ ബിനു കെ. സാം അധ്യാപക ദമ്പതികളായ സാമുവല്‍ കുളത്തുങ്കലിന്റെയും ജി. ദീനാമ്മയുടെ മകനാണ്. കോട്ടയം സി.എം.എസ്. കോളജ് മലയാള വിഭാഗം അധ്യാപിക മിനി മറിയം സഖറിയയാണ് ഭാര്യ. മകള്‍ ആര്‍ച്ച ഡൈന ബംഗലുരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ മാസ് കമ്മ്യൂണിക്കേഷന്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ഥിയാണ്.

Content Highlights: binu k sam gurudakshina award charity

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
CH Muhammed Koya

1 min

പിന്നാക്കം നിന്നിരുന്ന സമുദായത്തിന് ആത്മവിശ്വാസം നൽകിയ നേതാവാണ് സി.എച്ച്- ഇബ്രാഹിം ഒറ്റപ്പാലം

Sep 30, 2023


CH

1 min

സി.എച്ച് അനുസ്മരണം സംഘടിപ്പിച്ചു 

Sep 30, 2023


.

1 min

ഒമാനിലെ ഉൽക്കകൾ പ്രദർശനത്തിന്

Sep 29, 2023


Most Commented