കേരള സമാജം ഓഫ് ന്യൂജേഴ്സി ലോകവനിതാദിനാഘോഷം സംഘടിപ്പിച്ചു


2 min read
Read later
Print
Share

.

ന്യൂജേഴ്സി: കേരള സമാജം ഓഫ് ന്യൂജേഴ്സി വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ന്യൂജേഴ്സിയിലെ പാറ്റേഴ്‌സണ്‍ സെന്റ് ജോര്‍ജ് ദേവാലയ ഓഡിറ്റോറിയത്തില്‍ ലോകവനിതാ ദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു.

ബിന്ധ്യ പ്രസാദ് ആലപിച്ച പ്രാര്‍ത്ഥനാഗാനത്തിലൂടെ തുടക്കം കുറിച്ച പൊതുയോഗത്തില്‍ കേരള സമാജം ഓഫ് ന്യൂജേഴ്സി പ്രസിഡന്റ് ജിയോ ജോസഫ് സന്നിഹിതരായ എല്ലാവര്‍ക്കും സ്വാഗതമാശംസിച്ചു.

ന്യൂയോര്‍ക്ക് സ്റ്റേറ്റ് ലെജിസ്ലേറ്റര്‍ ഡോ.ആനി പോള്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. കെഎസ്എന്‍ജെ വനിതാ ഫോറം പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട അജു തരിയന്‍ ലോകവനിതാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ സമകാലിക പ്രസക്തിയേയും പ്രതിപാദിച്ചു സംസാരിച്ചു. കൂടാതെ ഈ പരിപാടിക്ക് ചുക്കാന്‍ പിടിച്ച മറ്റ് എട്ടു വനിതാ പ്രതിനിധികളെ സദസിനു പരിചയപ്പെടുത്തുകയും ചെയ്തു.

തങ്ങളുടെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ മികവ് തെളിയിച്ചു അമേരിക്കന്‍ മലയാളി സമൂഹത്തിനു അഭിമാനമായ വിദ്യ കിഷോര്‍, ഡോ.ആനി ജോര്‍ജ് എന്നിവരെ പ്രശംസാ ഫലകം നല്‍കി ആദരിച്ചു. വനിതാ ഫോറം വൈസ് പ്രസിഡന്റ് ഡാലിയ ചന്ദ്രോത്ത്, കമ്മിറ്റി മെംബര്‍ ജോയിസ് ആല്‍വിന്‍ എന്നിവര്‍ ഇവരെ സദസിനു പരിചയപ്പെടുത്തി.

ഫോമാ ജോയിന്റ് സെക്രട്ടറി ജെയ്മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ് എന്നിവര്‍ വനിതാ ശാക്തീകരണത്തിന് കെഎസ്എന്‍ജെ നല്‍കുന്ന പ്രാധാന്യത്തെക്കുറിച്ച് എടുത്തു പറയുകയും, പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവരേയും അനുമോദിക്കുകയും ചെയ്തു.

ഫോമയുടെ മുന്‍ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ഫോമാ ഭാരവാഹികളായ ജോസഫ് ഇടിക്കുള, ജോജോ കോട്ടൂര്‍, ബോബി സ്റ്റാന്‍ലി, ഷിനു ജോസഫ് എന്നിവരും പരിപാടിയില്‍ സജീവ സാന്നിധ്യമായിരുന്നു.

പൊതുയോഗത്തിനു ശേഷം വനിതാ ഫോറം സംഘടിപ്പിച്ച ഡിസൈനര്‍ ബാഗ് ബിന്‍ഗോ ശ്രദ്ധേയമായി. ബിന്ധ്യ പ്രസാദും, ദേവിക നായരും ഒരുമിച്ചു അവതരിപ്പിച്ച നൃത്തവും, ക്ലോസ് ഫ്‌ളയേര്‍സ് അവതരിപ്പിച്ച മ്യൂസിക്കല്‍ മേളയും പരിപാടിക്ക് മാറ്റു കൂട്ടി.

ഏഷ്യാനെറ്റ് പ്രതിനിധികളായ ഷിജോ പൗലോസും, അരുണ്‍ കോവാറ്റും ഒരുക്കിയ കെഎസ്എന്‍ജെ ആമുഖ വീഡിയോയും, സോബിന്‍ ചാക്കോയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫോട്ടോ ബൂത്തും പരിപാടിയുടെ ആകര്‍ഷങ്ങളായി.

ജെംസണ്‍ കുര്യാക്കോസ് എംസിയായി തിളങ്ങിയ പരിപാടിയില്‍ കെഎസ്എന്‍ജെ സെക്രട്ടറി നിതീഷ് തോമസ് ഏവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തി സംസാരിക്കുകയും പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍മാരായ സെബാസ്റ്റന്‍ ജോസഫിനും, ജോയ് ആലുക്കാസിനും പ്രത്യേക നന്ദിയും രേഖപ്പെടുത്തി.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: world women's day celebration

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Loka Kerala Sabha

1 min

അമേരിക്കന്‍ രാഷ്ട്രീയത്തിലെ മലയാളി നേതാക്കള്‍ ലോക കേരള സഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നു

Jun 6, 2023


mazhavil sangeetham

2 min

സംഗീത- നൃത്ത വിസ്മയത്തിന്റെ വിരുന്നൊരുക്കുന്ന മഴവില്‍ സംഗീതം ജൂണ്‍ 10 ന് 

Jun 7, 2023


annimal cruelty arrest in Oclahoma

1 min

36 നായ്ക്കളെ വാഹനത്തില്‍ പൂട്ടിയിട്ട നിലയില്‍; ഒക്ലഹോമ ദമ്പതികള്‍ അറസ്റ്റില്‍

Jun 8, 2023

Most Commented