.
ന്യൂ ജേഴ്സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ ടെക്‌സസിന്റെ തലസ്ഥാനമായ ഓസ്റ്റിന്‍ സിറ്റിയില്‍ പ്രൊവിന്‍സ് രൂപവത്കരിച്ചതായി റീജിയന്‍ കോഓര്‍ഡിനേറ്റര്‍ സുധിര്‍ നമ്പ്യാര്‍, പ്രസിഡന്റ് എല്‍ദോ പീറ്റര്‍ ഫിലിപ്പ് മാരേട്ട്, മാത്യു വന്ദനത്തു വയലില്‍, ശോശാമ്മ ആന്‍ഡ്രൂഡ്, ജോസ് ആറ്റുപുറം, കുരിയന്‍ സഖറിയ, ഉഷ ജോര്‍ജ്, മാത്യൂസ് എബ്രഹാം, അലക്‌സ് യോഹന്നാന്‍ എന്നീ റീജിയന്‍ ഒഫീഷ്യല്‍സ് പ്രസ്താവനയിലൂടെ അറിയിച്ചു.
ചെയര്‍മാനായി ജിബി പാറക്കല്‍, പ്രസിഡന്റായി ദര്‍ശന മനയത്ത്, ജനറല്‍ സെക്രെട്ടറിയായി ദിവ്യ വാരിയര്‍, ട്രഷററായി ശരത് എടത്തില്‍ എന്നിവരെ തിരഞ്ഞെടുത്തു. അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ പി സി മാത്യുവിന്റെ ഓസ്റ്റിന്‍ സന്ദര്‍ശനത്തോടെയാണ് പ്രൊവിന്‍സ് രൂപവത്കരണം സാധ്യമായത്.
ജിബി പാറക്കല്‍ ഓസ്റ്റിന്‍ മലയാളി സമൂഹത്തില്‍ വേരുകളുറപ്പിച്ച വ്യാപാരിയാണെങ്കില്‍ ദര്‍ശന യൂണിവേഴ്‌സിറ്റി ഓഫ് ഓസ്റ്റിനില്‍ മലയാളം പഠിപ്പിക്കുന്ന അധ്യാപികയാണ്. ദിവ്യ വാരിയര്‍ നൂറോളം ഡാന്‍സ് വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂള്‍ നടത്തുന്നു. ശരത് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗത്ത് പ്രവര്‍ത്തിക്കുന്നു.
മഹേഷ് നായര്‍, കൃഷ്ണ എടത്തില്‍, പ്രീതി പിണയാടത്ത്, രോഷന്‍ രാജന്‍ എന്നിവര്‍ താത്കാലികമായി അഡൈ്വസറി കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കും. പ്രൊഫ. ദര്‍ശന സ്വാഗതവും ജിമ്മി കുളങ്ങര നന്ദിയും പറഞ്ഞു. ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. രാജ് മോഹന്‍ പിള്ള അനുമോദനങ്ങള്‍ അറിയിച്ചു.
Content Highlights: world malayalee council committee formation
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..