വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ കൺവെൻഷൻ ഏപ്രിൽ 28 - 30 വരെ ന്യൂജേഴ്സിയിൽ


1 min read
Read later
Print
Share

.

ഫിലാഡൽഫിയാ: അമേരിക്ക റീജിയൻ വേൾഡ് മലയാളി കൗൺസിൽ ഫാമിലി കോൺഫറൻസ് ഏപ്രിൽ 28 മുതൽ 30 വരെ ന്യൂജേഴ്സി വുഡ് ബ്രിഡ്ജിൽ ഉള്ള എ പി എ ഹോട്ടലിൽ വച്ച് നടത്തപ്പെടുന്നതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള വേൾഡ് മലയാളി കൗൺസിലിന്റെ അംഗങ്ങൾ ഈകോൺഫറൻസിൽ വന്നു സംബന്ധിക്കുന്നതാണ്. അമേരിക്ക റീജിയന്റെ നേതൃത്വത്തിൽ നടക്കുന്ന ഈസമ്മേളനത്തിന് റീജിയൻ പ്രസിഡന്റ് ഡോ. തങ്കം അരവിന്ദ്, ചെയർമാൻ ഹരി നമ്പൂതിരി, ജനറൽ സെക്രട്ടറി ബിജു ചാക്കോ, കോൺഫ്രൻസ് ചെയർമാൻ തോമസ് മൊട്ടയ്ക്കൽ, കോൺഫ്രൻസ് കൺവീനർ ജിനേഷ് തമ്പി എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി ചുക്കാൻ പിടിക്കുന്നു. പ്രൊഫഷണൽ ഫോറം, യൂത്ത് ഡിബേറ്റ്, മലയാളി മങ്ക, മലയാളി മന്നൻ മത്സരം, ഏഷ്യാനെറ്റും വേൾഡ് മലയാളിയും ചേർന്നൊരുക്കുന്ന അവാർഡ് നൈറ്റും കോൺഫറൻസിന്റെ ഈ വർഷത്തെ പ്രത്യേകതകളാണ്. പ്രശസ്ത ഗായകൻ ചാൾസ് ആന്റണിയുടെ ശ്രുതി മധുരമായ ഗാനങ്ങൾ പ്രോഗ്രാമിൽ ഉടനീളം ഉണ്ടായിരിക്കും.
ഈ വർഷത്തെ കോൺഫറൻസിൽ പങ്കെടുക്കുന്ന കുടുംബങ്ങൾക്ക് മൂന്നുദിവസം ഏറ്റവും ആനന്ദകരമായി ചെലവിടുവാനും അമേരിക്കയിലെ ടെൻഷൻ നിറഞ്ഞ ജീവിതക്രമത്തിൽ നിന്നും ഒരു അവധി നൽകി പുത്തൻ ഉണർവോടെ പ്രവർത്തന പന്ഥാവിലേക്ക് തിരികെ മടങ്ങുവാനും സാധിക്കുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. കോൺഫറൻസ് ചെയർമാൻ തോമസ് മൊട്ടയ്ക്കൽ ഏവരെയും സ്വാഗതം ചെയ്തു.

കൂടുതൽ വിവരങ്ങൾക്ക്
പ്രസിഡന്റ് ഡോ. തങ്കം അരവിന്ദ് - 908 477 9895
ചെയർമാൻ ഹരി നമ്പൂതിരി - 956 243 1043
കോൺഫറൻസ് ചെയർമാൻ തോമസ് മൊട്ടയ്ക്കൽ - 732 887 1066
കോൺഫറൻസ് കൺവീനർ ജിനേഷ് തമ്പി - 347 543 6272

വാർത്ത: ജീമോൻ റാന്നി

Content Highlights: World Malayalee Council America Region Convention

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
man who served 33 years in prison is freed years after

2 min

കൊലപാതകശ്രമത്തിനു 33 വര്‍ഷം ജയിലില്‍, പിന്നീട് നിരപരാധിയാണെന്ന് കണ്ടെത്തി വിട്ടയച്ചു

May 26, 2023


thirunnal

2 min

ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുന്നാള്‍

May 26, 2023


foma

1 min

ഫോമാ സബ് കമ്മറ്റി ലാഗ്വേജ് ആന്‍ഡ് എഡ്യൂക്കേഷന്‍ ഉദ്ഘാടനം മേയ് 24 ന്

May 23, 2023

Most Commented