.
ഡാലസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ഡാലസിൽ അഖില ലോക പ്രാർത്ഥനാ ദിനം മാർച്ച് 11 ശനിയാഴ്ച രാവിലെ 9 മണി മുതൽ 12.30 വരെ മെസ്ക്വിറ്റ് സെന്റ് പോൾസ് മാർത്തോമ്മ ദേവാലയത്തിൽ (1002 Barnes Bridge Rd, Mesquite, Tx 75150) വെച്ച് നടത്തപ്പെടും.
സിസ്റ്റർ മരിയ തെങ്ങുംതോട്ടത്തിൽ (സെന്റ് തോമസ് സീറോ മലബാർ കാതലിക്ക് ചർച്ച്, ഗാർലന്റ് ) മുഖ്യ സന്ദേശം നൽകും. കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ ഗായകസംഘം ഗാന ശുശ്രുഷക്ക് നേതൃത്വം നൽകും.
ലോകത്തിലെ 170ൽ പരം രാജ്യങ്ങളിൽ ക്രിസ്തീയ വിശ്വാസികളായ വനിതകളുടെ നേതൃത്വത്തിൽ ഓരോ വർഷവും ഒരു പ്രത്യേക രാജ്യം തിരഞ്ഞെടുത്ത് ആ രാജ്യത്തിലെ കഷ്ടത അനുഭവിക്കുന്ന ജനവിഭാഗത്തിനായി പ്രാർത്ഥിക്കുവാനായി മാർച്ച് മാസത്തിലെ ഒരു ശനിയാഴ്ച പ്രാർത്ഥനാദിനമായി ആചരിച്ചുവരുന്നതാണ് വേൾഡ് ഡേ പ്രയർ.
തായ്‌വാനിലെ കഷ്ടത അനുഭവിക്കുന്ന ജനാവിഭാഗത്തിനായിട്ടാണ് പ്രത്യേകം പ്രാർത്ഥനാ ദിനമായി ഈ വർഷം വേർതിരിച്ചിരിക്കുന്നത്. പ്ലേനോ സെന്റ് പോൾസ് മലങ്കര ഓർത്തഡോക്സ് ഇടവകയിലെ മർത്തമറിയം വനിതാ സമാജം ആണ് ഡാലസിലെ വേൾഡ് ഡേ പ്രയറിന് ഈ വർഷം നേതൃത്വം നൽകുന്നത്.
മാർച്ച് 11 ശനിയാഴ്ച മെസ്ക്വിറ്റ് സെന്റ് പോൾസ് മാർത്തോമ്മ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന അഖില ലോക പ്രാർത്ഥനാദിന സമ്മേളനത്തിലേക്ക് ഡാലസിലെ എല്ലാ ക്രിസ്തിയ സ്ത്രീജന വിഭാഗത്തെയും ക്ഷണിക്കുന്നതായി ജനറൽ കൺവീനർ സാറാമ്മ രാജു (സാലി കൊച്ചമ്മ), കെ ഇ സി എഫ് ജനറൽ സെക്രട്ടറി ഷാജി രാമപുരം എന്നിവർ അറിയിച്ചു.
വാർത്തയും ചിത്രവും: പി പി ചെറിയാൻ
Content Highlights: Kerala Ecumenical Christian Fellowship, World Day Prayer, Dallas
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..