.
2024 ല്‍ ദേശീയ വനിതാ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുവാന്‍ ഒരുങ്ങി സമീക്ഷ യു.കെ. മാര്‍ച്ച് 25 ന് മാഞ്ചസ്റ്ററില്‍ വെച്ച് നടന്ന പ്രഥമ ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഗ്രാന്റ് ഫിനാലെയുടെ വേദിയിലാണ് പ്രഖ്യാപനം നടന്നത്.
പ്രഖ്യാപനത്തോടനുബന്ധിച്ച് വനിതകളുടെ സൗഹൃദ മത്സരവും നടന്നു. മത്സരത്തില്‍ ഗ്ലോസ്റ്റര്‍ഷെയറില്‍ നിന്നുള്ള ആഷ്ലി അരുണ്‍, ദ്രുവിത വൊമ്കിന സംഖ്യം ഒന്നാം സ്ഥാനവും റിനി വര്‍ഗീസ്, ജസീക്ക അനില്‍ സഖ്യം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
റീജിയണല്‍ മത്സരങ്ങള്‍ നടന്ന സമയത്ത് നിരവധി സ്ഥലങ്ങളില്‍ നിന്നും വനിതകള്‍ക്കായി ഒരു മത്സരം സംഘടിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നിരുന്നു. അതു പരിഗണിച്ചു കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിചേര്‍ന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : ഉണ്ണികൃഷ്ണന്‍ ബാലന്‍
Content Highlights: womens badminton tournament, sameeksha UK
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..