.
ന്യൂയോർക്ക്: തെറ്റായ വിലാസത്തിലേക്ക് വാഹനമോടിച്ച യുവതി ന്യൂയോർക്കിൽ വെടിയേറ്റ് മരിച്ചു. കെയ്‌ലിൻ ഗില്ലിസ് എന്ന 20 കാരിയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഏപ്രിൽ 20 തിങ്കളാഴ്ചയായിരുന്നു സംഭവം. കേസിൽ, വീട്ടുടമസ്ഥനായ കെവിൻ മോഹനനെതിരെ (65) രണ്ടാം ഡിഗ്രി കൊലപാതകം ആരോപിച്ചു കേസ്സെടുത്തിട്ടുണ്ടെന്ന് ഏപ്രിൽ 20 ന് നടത്തിയ വാർത്താസമ്മേളനത്തിൽ വാഷിംഗ്ടൺ കൗണ്ടി ഷെരീഫ് ജെഫ്രി മർഫി പറഞ്ഞു.
ന്യൂയോർക്കിലെ അപ്‌സ്‌റ്റേറ്റിലെ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് ശനിയാഴ്ച രാത്രി പോകുകയായിരുന്ന 20 കാരിയായ യുവതി ഹെബ്രോനിലുള്ള തെറ്റായ വിലാസത്തിലേക്ക് ഡ്രൈവ് ചെയ്‌ത് പ്രവേശിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും അധികൃതർ സ്ഥിരീകരിച്ചു.
ഗില്ലിസ് മറ്റ് മൂന്ന് പേരോടൊപ്പം കാറിൽ ഒരു സുഹൃത്തിന്റെ വീട് അന്വേഷിക്കുന്നതിനിടയിൽ തെറ്റിധരിച്ച് മോഹനന്റെ വീട്ടിലേക്ക് കാർ ഓടിച്ചു കയറ്റുകയായിരുന്നു. ഷെരീഫ് ജെഫ്രി മർഫി പറഞ്ഞു. അവർ കാർ തിരിക്കാൻ ശ്രമിച്ചപ്പോൾ, മോഹനൻ പുറത്തിറങ്ങി രണ്ട് തവണ വെടിയുതിർത്തു. അതിലൊന്ന് ഗില്ലിസിന്റെ ശരീരത്തിലാണ് തുളച്ചുകയറിയത്.
വെടിവയ്പ്പിനെക്കുറിച്ച് അന്വേഷിക്കാൻ ഉദ്യോഗസ്ഥർ മോഹനന്റെ വീട്ടിൽ എത്തിയപ്പോൾ അയാൾ പുറത്തുവരാൻ വിസമ്മതിച്ചു. കസ്റ്റഡിയിൽ എടുക്കുന്നതിന് മുമ്പ് 911 ഡിസ്പാച്ചർ മുഖേനയും നേരിട്ടും ഒരു മണിക്കൂറോളം അധികൃതർ അയാളുമായി സംസാരിച്ചുവെന്ന് ഷെരീഫ് പറഞ്ഞു. മോഹനനെ വാറൻ കൗണ്ടി ജയിലിലടച്ചു.
വാർത്തയും ചിത്രവും: പി പി ചെറിയാൻ
Content Highlights: shot dead, newyork, crime


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..