.
ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സ് ഒരുക്കുന്ന വിന്റര്‍ പാര്‍ട്ടി ഫെബ്രുവരി 12 ഞായറാഴ്ച വൈകീട്ട് 4 മണി മുതല്‍ ബ്ലാഞ്ചാര്‍ട്‌സ് ടൗണ്‍ ക്ലോണിയിലുള്ള ഗ്രാസ് ഹൂപ്പര്‍ ഹാളില്‍ നടത്തപ്പെടും. 2008 മുതല്‍ അയര്‍ലന്‍ഡ് മലയാളികള്‍ക്കിടയില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെ നിറസാന്നിധ്യമായ സാംസ്‌കാരിക സംഘടനയാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍. ഇന്ന് 56 ല്‍ പരം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍. അയര്‍ലന്‍ഡ് പ്രോവിന്‍സിന്റെ പ്രവര്‍ത്തണങ്ങളോട് സഹകരിക്കുന്ന ആളുകളുടെ ഒത്തുചേരലാണ് വിന്റര്‍ പാര്‍ട്ടിയിലൂടെ നടത്തപ്പെടുന്നത്. ഈ ഒത്തു ചേരലിലേക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രോവിന്‍സ് ഏവരേയും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0870557783/ 0872365378/ 0862647183
Content Highlights: wmc winter party
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..