വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ യൂണിഫൈഡ് സിവിക് എന്‍ഗേജ്‌മെന്റ് സെമിനാര്‍ നടത്തി


.

ന്യൂജേഴ്സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂണിഫൈഡ്, അമേരിക്കന്‍ മണ്ണില്‍ മലയാളികളെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ച വിജയികളെ പങ്കെടുപ്പിച്ചു കൊണ്ട് സെമിനാര്‍ നടത്തി. സൂം പ്ലാറ്റ്‌ഫോമില്‍ നടത്തിയ പ്രോഗ്രാം കേരളത്തില്‍ നിന്നും ബഹു. ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രിയെ ഷിക്കാഗോ പ്രൊവിന്‍സ് ചെയര്‍മാനും റീജിയന്‍ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാനുമായ മാത്തുക്കുട്ടി ആലുംപറമ്പില്‍ സദസിനു പരിചയപ്പെടുത്തി. കേരള വിദ്യാര്‍ത്ഥി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന കാലം മുതലേ റോഷി അഗസ്റ്റിനുമായി അടുത്ത ബന്ധമുള്ള മാത്തുക്കുട്ടി റോഷി അഗസ്റ്റിനെ വിശദമായി സദസിനു പരിചയപ്പെടുത്തി. എം.എല്‍.എആയും മന്ത്രിയായും മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുന്ന നേതാവാണ് റോഷി അഗസ്റ്റിന്‍ എന്ന് മാത്തുക്കുട്ടി ആലുംപറമ്പില്‍ പ്രസ്താവിച്ചു. നേതൃത്വരംഗത്തില്‍ അഗാധ പാടവമുള്ളവരാണ് മലയാളികള്‍ എന്നും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുവാന്‍ അവസരം ഉള്ളപ്പോള്‍ അത് നഷ്ടപ്പെടുത്തരുതെന്നും പി.സി.മാത്യു പറഞ്ഞു.

കേരളത്തില്‍ നിന്നും അമേരിക്കയിലെത്തി തിരഞ്ഞെടുപ്പില്‍ പങ്കെടുത്തു വിജയിച്ചവരെ അനുമോദിക്കുന്നതോടൊപ്പം തുടര്‍ന്നും ആവേശം കെടാതെ പ്രവര്‍ത്തിക്കണമെന്നും മറ്റുള്ളവരെ പ്രേരിപ്പിക്കണമെന്നും അടുത്ത കാലത്തു അമേരിക്കയില്‍ പര്യടനം നടത്തുകയും ചെയ്ത മന്ത്രി റോഷി പറഞ്ഞു. ക്ഷണിക്കപ്പെട്ട അതിഥികളില്‍ ന്യൂയോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസ്, സ്റ്റേറ്റ് റപ്രസെന്റേറ്റീവ് കെവിന്‍ ഓലിക്കല്‍, ജഡ്ജ് കെ.പി. ജോര്‍ജ് (ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി), മിസോറി സിറ്റി മേയര്‍ റോബിന്‍ ഏലക്കാട്ട്, സ്റ്റാഫ്ഫോര്‍ഡ് സിറ്റി കൗണ്‍സിലറും മുന്‍ പ്രോടെം മേയറുമായ കെന്‍ മാത്യു, ഡിസ്ട്രിക് കോര്‍ട്ട് ജഡ്ജ് സുരേന്ദ്രന്‍ പാട്ടീല്‍, ജഡ്ജ് ജൂലി മാത്യു എന്നിവരും പങ്കെടുത്തു.

പ്രസിഡന്റ് എല്‍ദോ പീറ്റര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂനിഫൈഡിന്റെ വിവിധ രാജ്യത്തുനിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ക്രിസ്റ്റല്‍ സാജന്‍ പാടിയ ഈശ്വര ഗാനത്തോടെ ആരംഭിച്ച സെമിനാറില്‍ മുന്‍ റീജിയന്‍ പ്രെസിഡന്റും സെമിനാര്‍ കോര്‍ഡിനേറ്ററും കൂടി ആയ സുധീര്‍ നമ്പ്യാര്‍ മുഖ്യാതിഥികള്‍ക്കും സദസിനും സ്വാഗതം ആശംസിക്കുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു. ഇതുപോലെ സെമിനാറുകള്‍ മുന്‍ കാലങ്ങളിലും ഡബ്ല്യു.എം.സി. നടത്തിയിട്ടുള്ളതായി സുധീര്‍ പ്രസ്താവിച്ചു. റീജിയന്‍ ചെയര്‍മാന്‍ പി.സി.മാത്യു പ്രോഗ്രാം നിയന്ത്രിച്ചു. ഒപ്പം താന്‍ സിറ്റി കൗണ്‍സിലില്‍ മത്സരിച്ച അനുഭവം വിവരിക്കുകയും ചെയ്തു.

ഗ്ലോബല്‍ പ്രസിഡന്റ് ഡോ.പി. വി. ചെറിയാന്‍, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ. പി. മാത്യു, അഡ്വ.ജോര്‍ജ് വര്ഗീസ് അമേരിക്ക റീജിയന്‍ അഡ്ഹോക് കമ്മിറ്റി ട്രഷറര്‍ ഫിലിപ്പ് മാരേട്ട്, ജനറല്‍ സെക്രട്ടറി കുരിയന്‍ സഖറിയ, വൈസ് പ്രസിഡന്റ് ഉഷ ജോര്‍ജ്, വൈസ് ചെയര്‍ പേഴ്‌സണ്‍ ശോശാമ്മ ആന്‍ഡ്രൂസ്, മാത്യു വന്ദനത്ത് വയലില്‍, അലക്‌സ് യോഹന്നാന്‍ അസോസിയേറ്റ് സെക്രട്ടറി, ഹെല്‍ത്ത് ഫോറം താര സാജന്‍, കള്‍ച്ചറല്‍ ഫോറം എലിസബത്ത് റെഡിയാര്‍, പബ്ലിക് റിലേഷന്‍സ് ജെയ്‌സി ജോര്‍ജ്, അഡ്വ.ജോര്‍ജ് വര്ഗീസ്, വര്ഗീസ് കയ്യാലക്കകം എന്നിവര്‍ പ്രസംഗിച്ചു.

ട്രഷറര്‍ ഫിലിപ്പ് മാരേട്ട് നന്ദി പ്രകാശിപ്പിച്ചതോടൊപ്പം അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച ഓരോരുത്തരെയും അനുമോദിക്കുകയും ചെയ്തു.

Content Highlights: wmc, seminar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023

Most Commented