.
ന്യൂജേഴ്സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന് (ന്യൂ ജേഴ്സി കോര്പറേഷന്) അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി ആന്‍ഡ്രൂസ് കുന്നും പറമ്പിലിനെ റീജിയന് എക്സിക്യൂട്ടീവ് കൗണ്‍സില്‍ തിരഞ്ഞെടുത്തു. ന്യൂയോര്‍ക്കില്‍ നിന്നുമുള്ള ആന്‍ഡ്രൂസ് ജേക്കബ് സാമൂഹ്യ സാംസ്കാരിക മേഖലയില്‍ പ്രാവീണ്യം തെളിയിച്ച ചുരുക്കം ചില മലയാളികളില്‍ ഒരാളാണെന്ന് മാത്രമല്ല പുതിയ തലമുറയ്ക്ക് മലയാളം പഠിക്കുവാന്‍ പാഠപുസ്തകം തയ്യാറാക്കി പ്രസിദ്ധീകരിക്കുകയും ആദ്യ കാല മലയാളി കുടിയറ്റക്കാരെ പരിചയപ്പെടുത്തികൊണ്ടു മനോഹരമായ ശൈലിയില്‍ പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്ക റീജിയന് അഡൈ്വസറി ചെയര്‍മാനായി താന്‍ ഏറ്റിരിക്കുന്ന കര്‍ത്തവ്യം ഭംഗിയായി നിര്‍വഹിക്കുമെന്നും തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനു നന്ദി പറയുന്നു എന്നും മറുപടി പ്രസംഗത്തില്‍ ആന്‍ഡ്രൂസ് കുന്നും പറമ്പില്‍ പ്രതികരിച്ചു. കൂടാതെ ഡോക്ടര്‍ സോജി ജോണ്‍, പോള്‍ സി. മത്തായി എന്നിവരെ ബോര്‍ഡ് അംഗങ്ങളായും തിരഞ്ഞെടുത്തു. അമേരിക്ക റീജിയന് അഡ്മിന് വൈസ് പ്രസിഡന്റ് ഒഴിവിലേക്ക് മാത്യൂസ് എബ്രഹാമിനെ (ഷിക്കാഗോ) തിരഞ്ഞെടുത്തു.
അമേരിക്ക റീജിയന് ചെയര്മാന് പി.സി. മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ പ്രസിഡന്റ് എല്‍ദോ പീറ്റര്‍ പ്രവര്‍ത്തന രേഖകള്‍ സമര്‍പ്പിച്ചു. വിവിധ പോവിന്സുകളുടെ പ്രവര്‍ത്തനങ്ങളെ അതാതു പ്രൊവിന്‍സില്‍ നിന്നും പങ്കെടുത്ത റീജിയന്, പ്രൊവിന്‍സ് ഭാരവാഹികള്‍ വിവരിച്ചു. ഫിലാഡല്‍ഫിയ പ്രോവിന്സിനെ പ്രതിനിധീകരിച്ചുകൊണ്ടു റീജിയന് വൈസ് പ്രസിഡന്റ് ഓര്‍ഗനൈസഷന്‍ ഡെവലപ്മെന്റ് ജോസ് ആറ്റുപുറം പ്രസംഗിച്ചു. ഇടുക്കിയില്‍ തങ്ങളുടെ പ്രൊവിന്‍സ് പണികഴിപ്പിച്ച് ദാനം നല്കുന്ന വീടിന്റെ പണി പൂര്‍ത്തിയായതായി ആറ്റുപുറം അറിയിച്ചതോടൊപ്പം ഫിലാഡല്‍ഫിയ പ്രൊവിന്‍സ് വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന് യൂണിഫെഡിനെ (ന്യൂജേഴ്സി കോര്പറേഷന്) എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.
ഷിക്കാഗോ പ്രൊവിന്‍സ് പണികഴിപ്പിക്കുന്ന പത്തു വീടുകളുടെ പൂര്‍ത്തീകരണം ജനുവരിയില്‍ തീരുമെന്നും കൂടാതെ ആടുകളെ നല്കുവാനുള്ള പുതിയ പദ്ധതിയെപ്പറ്റിയും പ്രസിഡന്റ് ബെഞ്ചമിന്‍, മാത്തുക്കുട്ടി ആലുംപറമ്പില്‍, തോമസ് ഡിക്രൂസ് എന്നിവര്‍ വിവരിച്ചു.
ഡി.എഫ്.ഡബ്ല്യൂ പ്രൊവിന്‍സ് ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ്, ചെയര്മാന് വര്‍ഗീസ് കയ്യാലക്കകം, എന്നിവര്‍ വിവരിച്ചു. ഒരു വീട് നല്‍കുന്നതോടൊപ്പം പണിതീരാതിരുന്ന മറ്റൊരു വീടിന് സാമ്പത്തിക സഹായം നല്കിയതും ഡോക്ടര്‍ എം.എസ്. സുനിലുമായി ചേര്‍ന്നു നൂറു പുതപ്പുകള്‍ നല്കുന്നതില് 60 എണ്ണം നല്‍കിയതായും ജോര്‍ജ് പറഞ്ഞു.
മുന്‍ റീജിയന് പ്രസിഡന്റ് സുധീര്‍ നമ്പ്യാര്‍ പ്രൊവിന്‍സുകളുടെ നല്ല ചാരിറ്റി പ്രവര്‍ത്തനങ്ങളെ അനുമോദിക്കുകയും ന്യൂ ജേഴ്സിയില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രവര്‍ത്തനങ്ങള്‍ ഓള് വിമന്‍സ് പ്രൊവിന്‍സുമായി ചേര്‍ന്ന് നോര്‍ത്ത് ജേഴ്സി പ്രൊവിന്‍സ് പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി വിവരിക്കുകയും ചെയ്തു. റീജിയന് ഭാരവാഹികളായ മാത്യു വന്ദനത്ത് വയലില്‍, ശോശാമ്മ ആന്‍ഡ്രൂസ്, ഉഷാ ജോര്‍ജ്, അലക്സ് യോഹന്നാന്, കുരിയന്‍ സഖറിയ, ജെയ്സി ജോര്‍ജ്, ബിജു തോമസ് ടോറാന്‍ഡോ, ബിജു തുമ്പില്‍, സോണി തോമസ്, എലിസബത്ത് റെഡിയാര്‍, ബീനാ ജോര്‍ജ് മുതലായവര്‍ പുതുതായി അംഗീകാരം കൊടുത്ത കാനഡയിലെ ലണ്ടണ്‍ പ്രൊവിന്‍സ് നേതാക്കളായ സജു തോമസ്, മോബിന് പിയലന്, ഹൃദ്യ സ്യാം, സ്നേഹാ ചന്ദ്രന് മുതലായവരോടൊപ്പം പങ്കെടുത്ത ഏവരേയും അനുമോദിക്കുകയും ചെയ്തു. ഗ്ലോബല്‍ ചെയര്മാന്, ഡോക്ടര്‍ രാജ് മോഹന്‍ പിള്ളൈ, ഗ്ലോബല്‍ ജെനറല്‍ സെക്രട്ടറി പ്രൊഫ.കെ.പി.മാത്യു എന്നിവര്‍ അനുമോദനങ്ങള്‍ അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : പി.സി.മാത്യു
Content Highlights: wmc news
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..