.
ന്യൂയോര്‍ക്ക്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യുയോര്‍ക്ക് പ്രോവിന്സിന്റെ ക്രിസ്മസ് - നവവത്സരാഘോഷം ജനുവരി എട്ടാം തീയതി ടൈസന് സെന്റില്‍ 'ഫ്രണ്ട്സ് ഓഫ് കേരള' അവതരിപ്പിച്ച ചെണ്ടമേളത്തോടു കുടി അരങ്ങേറി. കുമാരി അജ്ഞന മൂലയില്‍ അമേരിക്കന്‍ ദേശീയ ഗാനവും ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു.
വേള്‍ഡ് മലയാളി സംഘടന ന്യൂയോര്‍ക്ക് പ്രോവിന്‍സ് ജനറല്‍ സെക്രട്ടറി പ്രൊഫ.സാം മണ്ണിക്കരോട്ട് സ്വാഗത പ്രസംഗം നടത്തി. പ്രോവിന്‍സ് പ്രസിഡന്റ് ജോര്‍ജ് കെ.ജോണിന്റെ അധ്യഷ പ്രസംഗത്തിനു ശേഷം സംഘടനയുടെ ആഗോള ചെയര്മാന് ഗോപാലപിളള നിലവിളക്ക് കൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്തു. എപ്പിസ്കോപ്പല്‍ സഭ ബിഷപ്പ് ജോണ്‍സി ഇട്ടി ക്രിസ്മസ് സന്ദേശം നല്കി.
റോക്ക്ലാന്‍ഡ് കൗണ്ടി ജനപ്രതിനിധി ഡോ.ആനി പോള്‍, സംഘടനയുടെ ആഗോള ജനറല്‍ സെക്രട്ടറി പിന്റോ കണ്ണമ്പളളി, അമേരിക്കന്‍ റീജിയന് ചെയര്മാന് ചാക്കോ കോയിക്കലേത്ത്, പ്രസിഡന്റ് ജോണ്സണ് തലച്ചെല്ലൂര്‍, ജനറല്‍സെക്രട്ടറി അനീഷ് ജെയിംസ് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. പ്രൊവിന്‍സ് വൈസ് പ്രസിഡന്റ് ഉഷ ജോര്‍ജിന്റെ നന്ദി പ്രസംഗത്തിനുശേഷം ന്യൂയോര്‍ക്കിലെ കൊച്ചു കലാകാരന്മാരും കലാകാരികളും കലാപരിപാടികള്‍ അവതരിപ്പിച്ചു.
ജോര്‍ജ് കുര്യന്, തെരേസ കുര്യന്, കാത്റിന് ആന്റണി, ജേക്കബ് മണ്ണുപ്പറമ്പില്‍, ഹാന മേരി ജോസഫ്, ക്രിസ്റ്റല്‍ എല്‍സ ജോര്‍ജ്, സന്തന മേരി സന്തോഷ്, ഏരണ്‍ വാത്തപ്പള്ളി എന്നിവര്‍ അവതരിപ്പിച്ച ആക്ഷന്‍ സോങ്ങ്, നേറ്റിവിറ്റി ടാബ്ലോ, ജിതില്‍ ജോര്‍ജിന്റെ ക്രിസ്മസ് പാപ്പയും, ദേവിക അനില്‍കുമാര്‍, ശ്രേയ നായര്‍, സജ്ഞന അയ്യര്‍ എന്നിവര്‍ അവതരിപ്പിച്ച ഭരതനാട്യം, അപര്‍ണ ഷിബു, ഡോ.മോഹന്‍ ഏബ്രഹാം, ഗ്രേസ് ജോണ്‍ എന്നിവരുടെ സംഗീത വിരുന്നും 'ഫ്രണ്ട്സ് ഓഫ് കേരളയുടെ' താളമേളത്തോടു കുടിയ ക്രിസ്മസ് കരോള്‍ ഗാനവും ന്യൂ യോര്‍ക്ക് പ്രോവിന്സിന്റെ ഗായകര്‍ പാടിയ കരോള്‍ ഗാനവും ആഘോഷത്തിന് മാറ്റുകൂട്ടി. ഷെറിന് ഏബ്രഹാം ചടങ്ങിന്റെ എം.സി ആയിരുന്നു.
ന്യൂയോര്‍ക്കിലെ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികള്‍ സംബന്ധിച്ചു. അത്താഴ വിരുന്നിനുശേഷം യോഗം അവസാനിച്ചു.
വാര്‍ത്തയും ഫോട്ടോയും : പ്രൊഫ.സാം മണ്ണിക്കരോട്ട്
Content Highlights: wmc new year celebration
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..