ഡബ്ല്യു.എം.സി അമേരിക്ക റീജിയന്‍ കേരളപ്പിറവി ആഘോഷം മുരുഗന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്തു


.

ന്യൂജേഴ്സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ (യൂണിഫൈഡ്), സൂം വഴിയായി നവംബര്‍ 6 ന് നടത്തിയ കേരളപ്പിറവി അനുസ്മരണ ഉദ്ഘാടനം, പ്രശസ്ത കവിയും മലയാളം മിഷന്‍ ഡയറക്ടറുമായ മുരുകന്‍ കാട്ടാക്കട നിര്‍വഹിച്ചു. മലയാളികള്‍ എവിടൊക്കെ ഉണ്ടോ, അവിടെയെല്ലാം മലയാള ഭാഷ വളര്‍ത്തുവാന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെണ്‍കുട്ടികളെ കച്ചവട ചരക്കുകളായി കണക്കാക്കുന്ന സമൂഹത്തിനെതിരെ താന്‍ അതിശക്തമായ ഭാഷയില്‍ എഴുതിയ 'കനല്‍പൊട്ട്' എന്ന കവിത അതിമനോഹരമായി അദ്ദേഹം പാടിയത് സദസിനെ പുളകം അണിയിച്ചു എന്നു മാത്രമല്ല സ്ത്രീധനത്തിനും പീഡനത്തിനും എതിരെ വേള്‍ഡ് മലയാളി കൗണ്‍സിലിന് പ്രവര്‍ത്തിക്കുവാനുള്ള ഇച്ഛാശക്തി പകര്‍ന്നുകൊടുക്കുകയും ചെയ്തു.

മുന്‍ ഡി.ജി.പി.യും കേരളത്തില്‍ തന്നെ സ്ഥിരതാമസം ആക്കുകയും ചെയ്ത ഋഷി രാജ് സിംഗ് ഐ.പി.എസ്. വിശിഷ്ട അതിഥിയായി പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചു. അമേരിക്ക റീജിയന്‍ മുന്‍ പ്രസിഡന്റ് സുധിര്‍ നമ്പ്യാര്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു. ചുരുക്കം സമയം കൊണ്ട് വേള്‍ഡ് മലയാളി കൗണ്‍സില്‍ റീജിയന്‍ ഭാരവാഹികളും അംഗങ്ങളും മറ്റും കേരളപ്പിറവി പരിപാടിയില്‍ പങ്കെടുത്തു ധന്യമാക്കിയതിനെ സുധീര്‍ നമ്പ്യാര്‍ സന്തോഷ പൂര്‍വം സ്വാഗതം ചെയ്തു. അമേരിക്ക റീജിയന്റെ ഭാവി പ്രവര്‍ത്തനങ്ങളെപ്പറ്റി തനിക്കു ദീര്‍ഘ വീക്ഷണം ഉണ്ടെന്നും തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന ആത്മവിശ്വസം ഉണ്ടെന്നും ഏവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നുവെന്നും തന്റെ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.1995 ല്‍ ന്യൂജേഴ്സിയില്‍ പിറന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ വളര്‍ന്നു പന്തലിച്ചെങ്കിലും ക്രിയാത്മകമായ വളര്‍ച്ചയിലേക്കു വരുവാന്‍ ഏവരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കേണ്ട കാലം അതിക്രമിച്ചുവെന്നും ഒരുമയിലൂടെ മാത്രമേ നമുക്ക് നേട്ടങ്ങള്‍ കൈവരിക്കുവാന്‍ കഴിയുകയുളളു എന്നും ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.രാജ് മോഹന്‍ പിള്ള പറഞ്ഞു.

വേള്‍ഡ് മലയാളി കൗണ്‍സിലിനെ കറപുരളാത്ത വസ്ത്രം പോലെ ധരിക്കുവാന്‍ നമുക്ക് കഴിയണമെന്നും നമ്മുടെ സല്‍പ്രവര്‍ത്തികള്‍ കണ്ടിട്ട് മറ്റുള്ളവരും സംഘടനയിലേക്കു ആകര്‍ഷിക്കപ്പെടുവാനിടയാകണമെന്നും റീജിയന്‍ ചെയര്‍മാന്‍ പി.സി.മാത്യു പറഞ്ഞു. പത്തു വീടുകളോളം നാട്ടില്‍ ദാനം ചെയ്യുന്ന ഷിക്കാഗോ പ്രോവിന്‍സിനെയും, ഫിലാഡല്‍ഫിയ, ഡാലസ്, ഡി.എഫ്.ഡബ്ല്യൂ. പ്രൊവിന്‍സുകളെയും അഭിനന്ദിക്കുവാനും അദ്ദേഹം മറന്നില്ല.

കേരളത്തിന്റെ ജന്മദിനം അനുസ്മരിക്കുമ്പോള്‍ ലഭിക്കുന്ന കൂട്ടായ്മ മലയാളികളുടെ ഗൃഹാതുരത്വം അകറ്റുന്നതാണെന്നും അമേരിക്ക റീജിയന്‍ മലയാളിത്വം കാത്തുസൂക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രസിഡന്റ് എല്‍ദോ പീറ്റര്‍ പറഞ്ഞു.

കഴിഞ്ഞ നാപ്പതു വര്‍ഷമായി ന്യൂജേഴ്‌സിയില്‍ താമസിക്കുന്ന റീജിയന്‍ ട്രഷറര്‍ ഫിലിപ്പ് മാരേട്ട് സംസാരിച്ചു. ചടങ്ങില്‍ സമര്‍പ്പണ ബോധത്തോടെ താന്‍ ചെയ്ത സേവനത്തിന് ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ് നേടിയ അമേരിക്ക റീജിയന്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ ശോശാമ്മ ആന്‍ഡ്രൂസിനെ ആദരിച്ചു. റീജിയന്‍ വൈസ് പ്രസിഡന്റ് ഉഷാ ജോര്‍ജ് ശോശാമ്മ ആന്‍ഡ്രൂസിന് ആശംസ നേരുകയും സദസിനെ പരിചയപ്പെടുത്തുകയും ചെയ്തു.

റീജിയന്‍ വൈസ് ചെയര്‍മാന്‍ മാത്യു വന്ദനത്തു വയലില്‍, അസ്സോസിയേറ്റ് സെക്രട്ടറി അലക്‌സ് യോഹന്നാന്‍, കള്‍ച്ചറല്‍ ഫോറം ചെയര്‍ എലിസബത്ത് റെഡിയാര്‍, ശരത് എടത്തില്‍, ബിജു കൂടത്തില്‍, ജോസ് കുരിയന്‍, എലിസബത്ത് ഷാജി,ഡോക്ടര്‍ താരാ സാജന്‍, പ്രൊഫസര്‍ ജോയ് പല്ലാട്ടുമഠം, പ്രൊഫസര്‍ ദര്‍ശന മനയത്ത്, മാത്തുക്കുട്ടി ആലുംപറമ്പില്‍, വര്ഗീസ് കയ്യാലക്കകം, അഡ്വ.ജോര്‍ജ് വര്ഗീസ്, ജെയിംസ് എബ്രഹാം, സാബു കുരിയന്‍, മോന്‍സി ടോറോണ്ടോ, മുതലായവര്‍ പങ്കെടുത്തു പരിപാടികള്‍ വിജയിപ്പിച്ചു.

ഒപ്പം ഗ്ലോബല്‍ നേതാക്കളായ ഡോക്ടര്‍ പി.വി.ചെറിയാന്‍, പ്രൊഫസര്‍ കെ.പി.മാത്യു, അഡ്വ.സൂസന്‍ മാത്യു, ഡോ.മിലിന്‍ഡ് തോമസ്, ഡോ.ഡെയ്‌സി ക്രിസ്റ്റഫര്‍, സുപ്രീം കോര്‍ട് അഡ്വ.ജോസ് എബ്രഹാം, അഡ്വ.ജോര്‍ജ് വര്ഗീസ്, എന്നിവര്‍ ഉള്‍പ്പെടെ ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള നേതാക്കള്‍ പങ്കെടുത്തു. ബഹ്‌റൈനില്‍ നിന്നും മുന്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ ബാബു കുഞ്ഞിരാമന്‍ പങ്കെടുത്തു ആശംസകള്‍ നേര്‍ന്നു.

ഒക്‌ലഹോമ, ഡി.എഫ്.ഡബ്ല്യൂ, ഫ്‌ളോറിഡ, ടോറാന്‍ഡോ, ഷിക്കാഗോ, ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ, ഹൂസ്റ്റണ്‍, ന്യൂജേഴ്‌സിയിലുള്ള പ്രൊവിന്‍സുകള്‍ എന്നിവരോടൊപ്പം ബ്രിട്ടീഷ് കൊളംബിയ, മെട്രോ ബോസ്റ്റണ്‍, നോര്‍ത്ത് ജേഴ്‌സി മുതലായ പ്രൊവിന്‍സുകളില്‍ നിന്നും പ്രതിനികള്‍ പങ്കെടുത്തു പ്രസംഗിച്ചു. മധുരകരമായ മലയാള ഗാനങ്ങളും, നൃത്തനൃത്യങ്ങളും, മറ്റു കലാപരിപാടികളും പരിപാടിയെ മനോഹരമാക്കി. അലക്‌സ് പാപ്പച്ചന്‍, അരുണ്‍ പോള്‍, ചാര്‍ലി വരാണത് മുതലായവരുടെ ഗാനങ്ങളും ഡി.എഫ്.ഡബ്ല്യൂ പ്രൊവിന്‍സ് അവതരിപ്പിച്ച തിരുവാതിരയും ദിവ്യനായരുടെ നേതൃത്വത്തില്‍ നടത്തിയ നൃത്തവും ആനന്ദകരമായ.അനുഭവമായി.

സുനി ലിന്‍ഡ ഫിലിപ്‌സ് എംസി ആയി പരിപാടികള്‍ ചിട്ടയായി അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി കുരിയന്‍ സച്ചാറിയ (ഒക്ലഹോമ) നന്ദി പ്രകാശിപ്പിച്ചു.

Content Highlights: wmc keralappiravi celebration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented