വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരളപ്പിറവിദിനം ആഘോഷിച്ചു


.

കേരളപ്പിറവിദിനമായ നവംബര്‍ ഒന്നിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍, മലയാള ഭാഷാ വേദിയുടെ ആഭിമുഖ്യത്തില്‍ ഭാഷാദിനം ആഘോഷിക്കുകയും, നാടന്‍ കലാരൂപങ്ങളെ ഉള്‍പ്പെടുത്തി കുട്ടികള്‍ക്കായി മത്സരം സംഘടിപ്പിച്ചു. ഫോക് ലോര്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ അധ്യക്ഷന്‍ ഗോവിന്ദ രാജ വര്‍മ്മ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പ്രൊഫ.എസ്.ശിവദാസ് കുട്ടികളിലെ വിവിധ കഴിവുകളെ വികസിപ്പിക്കുന്നതിന്റെ ആവശ്യകത വ്യക്തമാക്കി സംസാരിച്ചു. ഡബ്ല്യു.എം.സി. ഗ്ലോബല്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ ഡോ.സൂസന്‍ ജോസഫ് ഭാഷാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭാഷാവേദി ചെയര്‍മാന്‍ സി.പി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള, ഗ്ലോബല്‍ പ്രസിഡന്റ് ടി. പി വിജയന്‍, ഗ്ലോബല്‍ സെക്രട്ടറി ജനറല്‍ ദിനേശ് നായര്‍, ഗ്ലോബല്‍ വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ തങ്കമണി ദിവാകരന്‍, അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ഹരി നമ്പൂതിരി, ഇന്ത്യ റീജിയന്‍ പ്രസിഡന്റ് പി. എന്‍. രവി, മിഡില്‍ ഈസ്റ്റ് റീജിയന്‍ പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, ജോസ് കോലാത്ത് എന്നിവരടക്കം, ഗ്ലോബല്‍, റീജിയന്‍ പ്രോവിന്‍സുകളിലെ നേതാക്കളും, മറ്റു വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുത്തു.

മലയാള ഭാഷാവേദി കണ്‍വീനര്‍ രാജേശ്വരി നായര്‍, പ്രീതാ പി. നായര്‍ (ഗോവ പ്രോവിന്‍സ്) എന്നിവര്‍ നാടന്‍ കലകളുടെ അവതരണ മത്സരത്തിന് നേതൃത്വം നല്‍കി. മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഫാബി ഷാഹുല്‍ (ഗോവ പ്രോവിന്‍സ്) രണ്ടാം സ്ഥാനം ആതിര രാജന്‍ (ഡല്‍ഹി പ്രോവിന്‍സ്) മൂന്നാം സ്ഥാനം വീനസ് മരിയ (ഡല്‍ഹി പ്രോവിന്‍സ്), ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം അനന്യ അനീഷ് (അലൈന്‍ പ്രോവിന്‍സ്), രണ്ടാം സ്ഥാനങ്ങള്‍ മാര്‍ഷ്യ മരിയ ടോംസ് (ഡല്‍ഹി പ്രോവിന്‍സ്), അദ്വികാ നിധിന്‍ (അലൈന്‍ പ്രോവിന്‍സ്), മൂന്നാം സ്ഥാനം അവന്തിക രവി (ഡല്‍ഹി പ്രോവിന്‍സ്), അലിയാ നുജും നവാസ് (അലൈന്‍ പ്രോവിന്‍സ്) എന്നിവര്‍ സമ്മാനാര്‍ഹരായി. ഗ്ലോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള, ഭാഷാവേദി ചെയര്‍മാന്‍ സി.പി.രാധാകൃഷ്ണന്‍ എന്നിവര്‍ ഒന്നാം സമ്മാനാര്‍ഹരായവര്‍ക്കുള്ള ഡയമന്‍ഡ് മോതിരങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തു. മറ്റു വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഗ്ലോബല്‍ പ്രസിഡന്റ് ടി പി വിജയന്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ്-അഡ്മിന്‍ സി. യു. മത്തായി, കള്‍ച്ചറല്‍ ഫോറം ചെയര്‍മാന്‍ അഡ്വ. വിജയചന്ദ്രന്‍ എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്തു.



മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ പ്രസിഡന്റ് ദാമോദരന്‍ മാഷ്, എഴുത്തുകാരികളായ ഇന്ദിരാ ബാലന്‍, രമ പ്രസന്ന പിഷാരടി എന്നിവര്‍ മത്സരത്തിന്റ വിധികര്‍ത്താക്കള്‍ ആയിരുന്നു.

ഇന്ത്യാ റീജിയന്‍ വിമന്‍സ് ഫോറം പ്രസിഡന്റ് ഗീതാ രമേശ് അവതാരകയായിരുന്ന പരിപാടിയുടെ സാങ്കേതിക സഹായം നിര്‍വഹിച്ചത് ഡല്‍ഹി പ്രോവിന്‍സ് സെക്രട്ടറി സജി തോമസ് ആയിരുന്നു.

ശശികല ശങ്കര നാരായണ്‍ന്റെ (ഗോവ പ്രോവിന്‍സ്) പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തില്‍ മിഡില്‍ ഈസ്റ്റ് വിമന്‍സ് ഫോറം ട്രഷറര്‍ സ്മിതാ ജയന്‍ നന്ദി പ്രകാശിപ്പിച്ചു.

Content Highlights: wmc, keralapiravi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented