.
ഫിലഡല്‍ഫിയ: പെന്‍സില്‍വാനിയ പ്രോവിന്‍സ് വേള്‍ഡ് മലയാളി കൗണ്‍സില്‍ പുതിയ വര്‍ഷത്തെ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് ഫിലഡല്‍ഫിയയിലുള്ള മയൂര റെസ്റ്റോറന്റിന്റെ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സില്‍ വച്ച് നടന്നു. വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കന്‍ റീജിയന്‍ പ്രസിഡന്റ് ഡോ.തങ്കം അരവിന്ദ് ചൊല്ലിക്കൊടുത്ത സത്യവാജകം ഏറ്റുചൊല്ലി പ്രസിഡന്റ് റെനി ജോസഫിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി അധികാരം ഏറ്റെടുത്തു.2023 മുതല്‍ 2025 വരെയാണ് പുതിയ ഭരണസമിതിയുടെ കാലാവധി.
അമേരിക്ക റീജിയന്‍ കോണ്‍ഫറന്‍സ് ചെയര്‍മാന്‍ തോമസ് മൊട്ടയ്ക്കല്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് ചെയര്‍മാന്‍ ഡോ.ഗോപിനാഥന്‍ നായര്‍, ന്യൂജേഴ്‌സി പ്രൊവിന്‍സ് പ്രസിഡന്റ് ജിനേഷ് തമ്പി എന്നിവരുടെ മഹനീയ സാന്നിധ്യത്തിലാണ് പ്രൗഢഗംഭീരമായ ചടങ്ങ് നടന്നത്. ഫിലഡല്‍ഫിയ കൗണ്‍സില്‍മെന്‍ ജിമ്മി ഹാരിട്ട് മുഖ്യ അതിഥിയായി പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നു.
മുന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ നീന അഹമ്മദ് ഫിലഡല്‍ഫിയ മേയര്‍ സ്ഥാനാര്‍ത്ഥികള്‍ അലന്‍ ഡോബ്, ജഫ് ബ്രൗണ്‍, ഷെറില്‍ പാര്‍ക്കര്‍, ഡേവിഡ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുകയും തങ്ങളുടെ ഇലക്ഷന്‍ പ്രവര്‍ത്തനത്തിന് എല്ലാവിധ സഹകരണങ്ങള്‍ ഫിലാഡല്‍ഫിയ നിവാസികളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ഓരോ സ്ഥാനാര്‍ത്ഥികളും തങ്ങള്‍ വിജയിച്ചാല്‍ ഫിലാഡല്‍ഫിയയില്‍ വരുത്തുന്ന മാറ്റങ്ങളെ പറ്റി പ്രസംഗത്തില്‍ പറയുകയുണ്ടായി. പ്രസിഡന്റ് റെനി ജോസഫിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഫിലാഡല്‍ഫിയ സിറ്റിയില്‍ ഗാന്ധി പ്രതിമ വയ്ക്കുന്നതിനു വേണ്ട എല്ലാ സഹായസഹകരണവും കൗണ്‍സില്‍മെന്‍ ജിമ്മി ഹാരിട്ട് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ആശംസ പ്രസംഗത്തില്‍ അദ്ദേഹം അറിയിച്ചു.
മാസ്റ്റര്‍ ഓഫ് സെറിമണിയായി ജനറല്‍ സെക്രട്ടറി ഡോ.ബിനു ഷാജിമോനും പ്രസിഡന്റ് റെനി ജോസഫും പ്രവര്‍ത്തിച്ചു.
വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി
Content Highlights: wmc
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..