.
ന്യൂജേഴ്‌സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യുഎംസി) എന്ന ചുരുക്കപ്പേരില്‍ ന്യൂജേഴ്സിയില്‍ രൂപീകരിച്ച സംഘടനയുടെ പ്രധാന ഉദ്ദേശം ലോകമെമ്പാടുമുള്ള മലയാളികള്‍ക്കിടയില്‍ സൗഹൃദവും കൂട്ടായ്മയും വളര്‍ത്തിയെടുക്കുകയും, ജാതി, മത, രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി എല്ലാവരെയും ഒരു കുടക്കീഴില്‍ അണിനിരത്തി ആഗോള സുഹൃദ് ബന്ധം പ്രധാനം ചെയ്യുക എന്നുള്ളതുമാണ്.
28 വര്‍ഷത്തെ മികച്ച സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തനങ്ങളിലൂടെ ലോകമെമ്പാടുമായി അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ & ഫാര്‍ ഈസ്റ്റ്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഇന്ത്യ എന്നിങ്ങനെ ആറ് റീജിയണുകളിലായി 58 പ്രോവിന്‍സുകളുമായി പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായി ഡബ്ല്യുഎംസി നിലകൊള്ളുന്നു.
രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഡബ്ല്യുഎംസി വിവിധ രാജ്യങ്ങളില്‍ ദ്വിവത്സര ആഗോള സമ്മേളനങ്ങള്‍ നടത്താറുണ്ട്. 2023 ജൂലൈ 7, 8, 9 തീയതികളില്‍ ഡല്‍ഹിയിലെ അശോക ഹോട്ടലില്‍ വച്ച് വളരെ വിപുലമായ രീതിയില്‍ 13-ാമത് ദ്വിവത്സര ആഗോള സമ്മേളനം നടത്തുവാന്‍ തീരുമാനിച്ചു.
പ്രസ്തുത സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിനായി ഡല്‍ഹിയിലുള്ള അശോക് ഹോട്ടലില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ജോണി കുരുവിളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് അഡ്മിന്‍ സി.യു.മത്തായി, ഗ്ലോബല്‍ അഡൈ്വസറി ബോര്‍ഡ് മെംബര്‍ വര്‍ഗീസ് പനക്കല്‍, ഗ്ലോബല്‍ സെക്രട്ടറി ജിമ്മിക്കുട്ടി, ഗ്ലോബല്‍ എന്‍ ആര്‍ ഐ ഫോറം ചെയര്‍മാന്‍ മൂസ കോയ, ഇന്ത്യ റീജിയന്‍ പ്രസിഡന്റ് പി.എന്‍ രവി, ഇന്ത്യ റീജിയന്‍ വിമന്‍സ് ഫോറം പ്രസിഡന്റ് ഗീത രമേഷ്, ഡല്‍ഹി പ്രോവിന്‍സ് ചെയര്‍മാനും ഗ്ലോബല്‍ കോണ്‍ഫറന്‌സിന്റെ ജനറല്‍ കണ്‍വീനറുമായ ഡൊമിനിക് ജോസഫ്, വൈസ് ചെയര്‍മാന്‍ രമേഷ് കോയിക്കല്‍, പ്രസിഡന്റ് സിഎ ജോര്‍ജ് കുരുവിള, വൈസ് പ്രസിഡന്റ് ടോണി കണ്ണമ്പുഴ ജോണി, ജനറല്‍ സെക്രട്ടറി സജി തോമസ്, ജോയിന്റ് ട്രഷറര്‍ തോമസ് ലൂയിസ്, അഡൈ്വസറി ബോര്‍ഡ് മെംബര്‍ ജോര്‍ജ് കള്ളിവയലില്‍, എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തയും ഫോട്ടോയും : സജി തോമസ്
Content Highlights: WMC
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..