.
ന്യൂജേഴ്സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ യൂണിഫൈഡ് പ്രൊജക്റ്റ് ആയ 'ഹോം ഫോര്‍ ഹോംലെസ്സ്' പങ്കാളിയായി ഫിലാഡല്‍ഫിയ പ്രൊവിന്‍സ് മാറി. ഗ്ലോബല്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂണിഫൈഡ്, നൂറു വീടുകള്‍ ഭാവനരഹിതര്‍ക്കു നല്‍കുന്നതില്‍ പതിനൊന്നാമത്തെ വീടിന്റെ താക്കോല്‍ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ഡോ.എം.എസ് സുനിലും സംയുക്തമായി കൈമാറി. ഇതിനോടകം തന്നെ പത്തു വീടുകളോളം ഷിക്കാഗോ പ്രൊവിന്‍സ് നല്‍കിക്കഴിഞ്ഞു.
പ്രൊവിന്‍സ് ചെയര്‍മാന്‍ ജോസ് ആറ്റുപുറം, പ്രസിഡന്റ് ജോ ഫിലാഡല്‍ഫിയ പ്രോവിന്‍സിന്റെ ജോര്‍ജ് നടവയല്‍, ട്രഷറര്‍ നൈനാന്‍ മത്തായി, ജോയിന്റ് ട്രഷറര്‍ തോമസ്‌കുട്ടി വര്‍ഗീസ്, വൈസ് ചെയര്‍ മറിയാമ്മ ജോര്‍ജ്, വിമന്‍സ് ഫോറം സെക്രട്ടറി ഷൈലാ രാജന്‍, ജോസഫ് തോമസ്, ജനറല്‍ സെക്രട്ടറി സിബിച്ചന്‍, ചെമ്പ്‌ലെയേല്‍. അഡീഷണല്‍ സെക്രട്ടറി ലൂക്കോസ് വൈദ്യന്‍, ലൈസാമ്മ ബെന്നി, യൂത്ത് കോഓര്‍ഡിനേറ്റര്‍ ഡാന്‍ തോമസ്, എന്നിവര്‍ ഉള്‍പ്പെടുന്ന പ്രൊവിന്‍സ് ഭാരവാഹികളുടെ കൂട്ടായ പ്രവര്‍ത്തനവും അമേരിക്ക റീജിയന്റെ പ്രചോദനവുമാണ് ഭവനദാനത്തിനു കളമൊരുക്കിയത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
പി.സി.മാത്യു - +1 9729996877
എല്‍ദോ പീറ്റര്‍ -+1 2817779216
പ്രൊഫ.കെ.പി.മാത്യു - +919544239932
ഫിലിപ്പ് മാരേട്ട് - +1 9737154205
Content Highlights: wmc
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..