.
ലണ്ടന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ ജനുവരി 26 ന് 74-ാമത് റിപ്പബ്ലിക്ക് ദിനവും, ന്യൂ ഇയറും സൂം പ്ളാറ്റ്‌ഫോമിലൂടെ വിവിധ കലാപരിപാടികളോടെ വിപുലമായി അഘോഷിച്ചു.
ഇരുപത്തിയാറാം തീയതി ഉച്ചകഴിഞ്ഞു നാലു മണിക്ക് എഐസിസി സെക്രട്ടറിയും, അങ്കമാലി എംഎല്‍എയുമായ റോജി എം ജോണ്‍ ഉദ്ഘാടനം ചെയ്ത ആഘോഷത്തില്‍ യുകെ മലയാളികളുടെ പ്രിയങ്കരനായ ബ്രിസ്റ്റോള്‍ മുന്‍ മേയര്‍ ടോം ആദിത്യ, മോട്ടിവേഷന്‍ സ്പീക്കറും, അബ്‌സൊല്യൂട്ട് ഐഎഎസ് അക്കാദമി ഡയറക്ടറുമായ ഡോ:ജോബിന്‍ എസ് കൊട്ടാരം തുടങ്ങിയ പ്രമുഖ വ്യക്തികള്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ പ്രസിഡന്റ് ജോളി എം പടയാട്ടില്‍ യോഗത്തെ സ്വാഗതം ചെയ്തു.
യൂറോപ്പിലെ പ്രസിദ്ധ ഗായകനായ സിറിയക് ചെറുകാടിന്റെ ദേശീയ ഗാനാലാപനത്തോടെ തുടങ്ങിയ യോഗത്തില്‍ യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍ ജോളി തടത്തില്‍ അധ്യക്ഷ വഹിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഗോപാലപിള്ള, ഗ്ലോബല്‍ പ്രസിഡന്റ് ജോണ്‍ മത്തായി, ഗ്ലോബല്‍ ട്രഷറര്‍ സാം ഡേവിഡ് മാത്യു, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഗ്രിഗറി മേടയില്‍, ഗ്ലോബല്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ മേഴ്സി തടത്തില്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് തോമസ് അറബന്‍കുടി, ഗ്ലോബല്‍ വിമന്‍സ് ഫോറം പ്രസിഡന്റ് പ്രെഫസര്‍ ഡോ:ലളിത മാത്യു, ഗ്ലോബല്‍ മെഡിക്കല്‍ ഫോറം പ്രസിഡന്റ് ഡോ:ജിമ്മി ലോനപ്പന്‍ മൊയ്ലന്‍, ഗ്ലോബല്‍ ടൂറിസം ഫോറം പ്രസിഡന്റ് തോമസ് കണ്ണങ്ങേരില്‍, ഗ്ലോബല്‍ ബിസിനസ് ഫോറം പ്രസിഡന്റ് ഡോ:ചെറിയാന്‍ ടി കിക്കാട്, പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ജര്‍മന്‍ പ്രൊവിന്‍സ് പ്രസിഡന്റുമായ ജോസ് കുമ്പുളുവേലില്‍, ഫ്രാങ്ക്‌ഫെര്‍ട്ട് പ്രൊവിസ് പ്രസിഡന്റ് പ്രൊഫ.ഡോ:ബിനീഷ് ജോസഫ്, യു കെ പ്രൊവിന്‍സ് പ്രസിഡന്റ് സൈബിന്‍ പാലാട്ടി, യൂറോപ്പ് റീജിയന്‍ വൈസ് പ്രസിഡന്റ് ബിജു ജോസഫ്, യു കെ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ ചെയര്‍മാന്‍ ലിതീഷ് രാജ് പി തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ജിഷ സത്യനാരായണന്റെ നേതൃത്വത്തില്‍ നൃത്തങ്ങലും അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ ചെണ്ടമേളവും, യൂറോപ്പിലെ അനുഗ്രഹീത ഗായകരായ സോബിച്ചന്‍ ചേന്നങ്കര, സിറിയക്ക് ചെറുകാട്, ലിതിഷ് പി രാജ് തോമസ് എന്നിവരുടെ ഗാനങ്ങളും, രാജു കുന്നക്കാട്ടിന്റെ കവിതയും, അറാഫത്തിന്റെ നേതൃത്വത്തിലുള്ള മാജിക് ഫ്രെയിം ഗ്രൂപ്പിന്റെ ഗാനമേളയും അരങ്ങേറി.
വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ ജനറല്‍ സെക്രട്ടറി ബാബു തോട്ടാപ്പിള്ളിയുടെ നന്ദിയോടെ ഏകദേശം മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന അഘോഷങ്ങള്‍ക്ക് വിരാമമിട്ടു. യൂറോപ്പിലെ കലാസാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാനുമായ ഗ്രിഗറി മേടയിലാണ് ഈ കലാസംസ്‌കാരിക സമ്മേളനം മോഡറേറ്റ് ചെയ്തു.
ഈ കലാസാംസ്‌കാരിക സമ്മേളനത്തിന്റെ വിജയത്തിനായി ജോസഫ് ജോണ്‍, ജെന്‍സ് കുമ്പിളുവേലില്‍, വിഷ്ണു എന്നിവര്‍ പ്രവര്‍ത്തിച്ചു.
വാര്‍ത്തയും ഫോട്ടോയും : ജിയോ ജോസഫ്
Content Highlights: wmc
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..