മാധ്യമപ്രവര്‍ത്തകര്‍ക്ക് ആദരവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ്


.

ന്യൂജേഴ്സി: മാധ്യമരംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച് പ്രാഗത്ഭ്യം തെളിയിച്ച മാധ്യമപ്രതിഭകളെ വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് ആദരിച്ചു.

കേരളപ്പിറവി ആഘോഷവേളയിലാണ് മലയാള മാധ്യമരംഗത്തു തിളക്കമാര്‍ന്ന നേട്ടങ്ങള്‍ കൈവരിച്ചു ശ്രദ്ധേയരായ ഡോ.കൃഷ്ണ കിഷോര്‍, സുനില്‍ ട്രൈസ്റ്റാര്‍ എന്നിവരെ വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് പൊന്നാടയണിയിച്ച് ആദരിച്ചത്.



മാധ്യമരംഗത്തെ അതുല്യ സേവനങ്ങള്‍ക്ക് തിളക്കമാര്‍ന്ന വ്യക്തിത്വങ്ങളായ ഈമലയാളി ചീഫ് എഡിറ്റര്‍ ജോര്‍ജ് ജോസഫ്, 24 ന്യൂസ് USAഹെഡ് ഓഫ് ഓപ്പറേഷന്‍സ് മധു കൊട്ടാരക്കര എന്നിവരെയും ചടങ്ങില്‍ പ്രത്യേകം പരാമര്‍ശിച്ചു. അസൗകര്യം നിമിത്തം ജോര്‍ജ് ജോസഫിന് പ്രോഗ്രാമില്‍ പങ്കെടുക്കുവാന്‍ സാധിച്ചില്ല.

മാധ്യമരംഗത്തെ പ്രതിഭകളെ ആദരിക്കുവാന്‍ അവസരമൊരുക്കിയതിലുള്ള സന്തോഷവും, ന്യൂജേഴ്സി പ്രൊവിന്‍സിനു വര്‍ഷങ്ങളായി മാധ്യമങ്ങളില്‍ നിന്ന് കൈവരിച്ചിട്ടുള്ള പിന്തുണക്കുള്ള നന്ദിയും ഈ അവസരത്തില്‍ ചെയര്‍മാന്‍ ഡോ.ഗോപിനാഥന്‍ നായര്‍, പ്രസിഡന്റ് ജിനേഷ് തമ്പി എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പേരില്‍ രേഖപ്പെടുത്തി.

ന്യൂജേഴ്സിയിലെ ആംബര്‍ റസ്റ്റോറന്റിലാണ് ഇക്കുറി വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് കേരളപ്പിറവി ദിനാഘോഷ പരിപാടികള്‍ക്ക് വേദിയൊരുങ്ങിയത്. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ജന്മസ്ഥലമായ ന്യൂജേഴ്സിയില്‍ വൈവിധ്യമായ കലാവിരുന്നൊരുക്കിയാണ് സംഘാടകര്‍ കേരളപ്പിറവി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

Content Highlights: wmc


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented