ഭിന്നശേഷിക്കാരായ കലാകാരന്മാര്‍ക്ക് സഹായഹസ്തമൊരുക്കി വേള്‍ഡ് മലയാളികൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ്


.

ന്യൂജേഴ്സി: കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാരായ കലാകാരന്മാര്‍ക്ക് സഹായഹസ്തമൊരുക്കി വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ്.

നവംബര്‍ ആറിന് വിപുലമായ പരിപാടികളോടെയാണ് ന്യൂജേഴ്സി പ്രൊവിന്‍സ് കേരളപ്പിറവി ദിനാഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്.



ഇന്ത്യയില്‍ നിന്നുള്ള ഭിന്നശേഷിക്കാരായ യുവകലാകാരന്മാര്‍ ഒരുക്കിയ സംഗീത പരിപാടിയായിരുന്നു പരിപാടിയുടെ പ്രധാന ആകര്‍ഷണം. ശാരീരിക പരിമിതികളെ സ്വതസിദ്ധമായ സുന്ദര ഗാനാലാപനശൈലിയിലൂടെ മറികടന്ന് ഈ കലാകാരന്‍മാര്‍ ഒരുക്കിയ സംഗീതവിരുന്ന് കാണികളുടെ മനം കവര്‍ന്നു. ഇവര്‍ക്കായി ന്യൂജേഴ്സി പ്രൊവിന്‍സ് സംഘടിപ്പിച്ച സഹായഹസ്തപദ്ധതിയിലൂടെ ലഭിച്ച തുക പരിപാടിയില്‍ കൈമാറി.

ആഘോഷദിനങ്ങളുടെ വേദിയില്‍ ഭിന്നശേഷിക്കാര്‍ക്ക് സഹായമൊരുക്കാന്‍ സാധിച്ചതില്‍ സന്തോഷവും, സഹായമൊരുക്കാന്‍ അകമഴിഞ്ഞ് സഹായിച്ച എല്ലാവര്‍ക്കുമുള്ള നന്ദിയും ന്യൂജേഴ്സി പ്രൊവിന്‍സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി രേഖപ്പെടുത്തി.

ന്യൂജേഴ്സിയിലെ ആംബര്‍ റസ്റ്റോറന്റില്‍ വേദിയൊരുങ്ങിയ പ്രോഗ്രാമില്‍ വൈവിധ്യമായ കലാവിരുന്നൊരുക്കിയാണ് ന്യൂജേഴ്സി പ്രൊവിന്‍സ് ഇക്കുറി കേരളപ്പിറവി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ ന്യൂയോര്‍ക്ക്, ഇന്ത്യന്‍ കോണ്‍സുല്‍ ബിജേന്ദര്‍ കുമാര്‍ ചീഫ് ഗസ്റ്റായിരുന്ന പ്രോഗ്രാമില്‍ ഇന്ത്യയില്‍ നിന്നുള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍ അവതരിപ്പിച്ച ഗാനാലാപനം, ന്യൂജേഴ്സി ന്യൂയോര്‍ക്ക് മേഖലയിലെ അനുഗ്രഹീത കലാകാരന്‍മാര്‍ ഒരുക്കുന്ന കലാവിസ്മയങ്ങള്‍, കുരുന്നുകളുടെ കേരള പിറവിദിനത്തോടനുബന്ധിച്ചുള്ള പരിപാടി, ഇന്ററാക്ടീവ് ഗെയിം, ഡി ജെ എന്നിവയായിരുന്നു പ്രധാന ആകര്‍ഷണങ്ങള്‍.

കാലയവനികക്കുള്ളില്‍ മറഞ്ഞ പ്രശസ്ത ജേര്‍ണലിസ്റ്റ് ഫ്രാന്‍സിസ് തടത്തിലിന് ന്യൂജേഴ്സി പ്രൊവിന്‍സ് കേരള പിറവി ദിനത്തോടനുബന്ധിച്ചു 'Excellence in Journalism' അവാര്‍ഡ് സമ്മാനിച്ചു.

ന്യൂജേഴ്സി പ്രൊവിന്‍സ് ചെയര്‍മാന്‍ ഡോ.ഗോപിനാഥന്‍ നായര്‍, പ്രസിഡന്റ് ജിനേഷ് തമ്പി, അഡൈ്വസറി ചെയര്‍മാന്‍ തോമസ് മൊട്ടക്കല്‍, അമേരിക്ക റീജിയന്‍ പ്രസിഡന്റ് ഡോ.തങ്കം അരവിന്ദ്, കണ്‍വീനേഴ്സ് ഡോ.സിന്ധു സുരേഷ്, മിനി ചെറിയാന്‍, ബിനോ മാത്യു, സജനി മേനോന്‍ എന്നിവരോടൊപ്പം ന്യൂജേഴ്സി പ്രൊവിന്‍സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി പരിപാടിക്ക് നേതൃത്വം നല്‍കി.

Content Highlights: wmc


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented