.
ഒക്ലഹോമ: ഒക്ലഹോമയില്‍ അതിശൈത്യം അനുഭവപ്പെടുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ജനുവരി 24 ചൊവ്വാഴ്ച ഒക്ലഹോമ സ്റ്റിയിലെ മുഴുവന്‍ പബ്ലിക്ക് സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു.
യൂണിവേഴ്സിറ്റി ഓഫ് ഒക്ലഹോമ (നോര്‍മല്‍)യില്‍ ഓണ്‍ലൈന്‍ ക്ലാസുകളും റിമോര്‍ട്ട് വര്‍ക്കുകളും മാത്രമാണ് ഉണ്ടായിരിക്കുക. യൂണിവേഴ്സിറ്റി ഓഫ് സെന്‍ട്രല്‍ ഒക്ലഹോമ ചൊവ്വാഴ്ച അടച്ചിടുമെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ മുതല്‍ ബുധനാഴ്ച 6 മണി വരെയാണ് വിന്റര്‍ സ്റ്റോം ആഞ്ഞടിക്കാന്‍ സാധ്യത. ശൈത്യകാറ്റിനെക്കുറിച്ച് നിരവധി കൗണ്ടികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഒക്ലഹോമയിലെ മറ്റു കൗണ്ടികളിലെ പബ്ലിക് സ്കൂളുകളില്‍ ചിലതിനും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത ഹിമപാതവും മഴയും ഉണ്ടാകാനാണ് സാധ്യത. 3 മുതല്‍ 5 ഇഞ്ചുവരെ ചില പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നും (നോര്‍തേണ്‍ കാലിഫോര്‍ണിയ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: winter weather, school holiday
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..