.
പെര്‍ത്ത്: പ്രിയദര്‍ശിനി സോഷ്യല്‍ കള്‍ച്ചറല്‍ ഫോറം ഓസ്ട്രേലിയയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ തിരുവോണനാളില്‍ കൈത്താങ് എന്ന പേരില്‍ നടത്തിയ പായസം ചലഞ്ചില്‍ നിന്നും സമാഹരിച്ച തുക കൊണ്ട് കേരളത്തിലുടനീളം അംഗവൈകല്യമുള്ളവരെ സഹായിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന വീല്‍ചെയര്‍ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി നിര്‍വ്വഹിച്ചു. തുടര്‍ന്നുള്ള വിതരണം എറണാകുളം ജില്ലയില്‍ അങ്കമാലി വട്ടപറമ്പില്‍ വെച്ച് റോജി എം ജോണ്‍ എംഎല്‍എ ജനുവരി 28 ന് നിര്‍വഹിക്കുമെന്നും ത്രിശൂര്‍ ജില്ലയിലെ വിതരണ പരിപാടി മാളയില്‍ വെച്ച് ടി.യു.രാധാകൃഷ്ണന് നിര്‍വഹിക്കുന്നതാണെന്നും കോട്ടയം ജില്ലയിലേത് തലയോലപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെബ്രുവരി 4 ന് നിര്‍വഹിക്കുന്നതാണെന്നും പ്രിയദര്‍ശിനി കള്‍ച്ചറല്‍ ഫോറത്തിന്റെ സംഘടകര്‍ അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : ബിജു നാടുകാണി
Content Highlights: wheel chair distribution
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..