വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ കനിവിന് ധനസഹായം കൈമാറി


.

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പേരില്‍ കൊല്ലത്തെ കനിവ് എന്ന സംഘടനക്ക് വേണ്ടി 50,000 രൂപയുടെ സഹായം കൊട്ടാരക്കരയില്‍ നടന്ന ചടങ്ങില്‍ ധനകാര്യമന്ത്രി ആര്‍. ബാലഗോപാലന് കൈമാറി. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും മാതൃകയായി നില്‍ക്കുന്ന ഒരു സംഘടനയാണ് വെസ്റ്റ്‌ചെസ്റ്റര്‍. കനിവിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും ഒരു സഹായ ഹസ്തമായി നില്‍ക്കുന്ന ഒരു അസോസിയേഷന്‍ കൂടിയാണ് വെസ്റ്റ്‌ചെസ്റ്റര്‍. പ്രസിഡന്റ് ടെറന്‍സെന്‍ തോമസിന്റ് നേതൃത്വത്തില്‍ ആണ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

കനിവ് എന്ന സംഘടന കേരളത്തിലെ പാവപെട്ടവരായ രോഗശയ്യയില്‍ കഴിയുന്ന ആളുകളെ മെഡിക്കലി സഹായിക്കുന്ന സംഘടനയാണ്. കനിവ് എന്ന വാക്കിനെ അര്‍ത്ഥവത്താക്കുന്ന പ്രവര്‍ത്തികള്‍ ആണ് ഈ സംഘടന ചെയ്യുന്നത്. ഒരു കൂട്ടം ചെറുപ്പക്കാരായ ആളുകളുടെ സഹകരണം കൊണ്ടാണ് ഈ സംഘടനയുടെ പ്രവര്‍ത്തനം വളരെ നല്ല രീതിയില്‍ മുന്നോട്ട് പോകുന്നത്. അഡ്വ.പി .കെ ജോണ്‍സന്‍, അഡ്വ.. ഡി.എസ് . സുനില്‍ എന്നിവര്‍ ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു. ചടങ്ങില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രോഗികള്‍ക്ക് വീല്‍ ചെയറുകള്‍ ചികിത്സക്ക് വേണ്ടിയുള്ള സഹായങ്ങള്‍ മന്ത്രി വിതരണം ചെയ്തു.

കൊട്ടാരക്കരയില്‍ നടന്ന ചടങ്ങില്‍ അസോസിയേഷനെ പ്രതിനീധികരിച്ച് മുന്‍ പ്രസിഡന്റും ഫൊക്കാന പി ആര്‍ ഒ യുമായ ശ്രീകുമാര്‍ ഉണ്ണിത്താനാണ് ഈ തുക ധനകാര്യമന്ത്രി ആര്‍.ബാലഗോപാലാന് കൈമാറിയത്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രസിഡന്റ് ടെറന്‍സണ്‍ തോമസിനെ പ്രത്യേകം അഭിനന്ദിക്കുകയും ടെറന്‍സന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു.

Content Highlights: Westchester malayali association

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Innocent and Mohanlal

1 min

എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ്... നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും -മോഹൻലാൽ

Mar 27, 2023


eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


innocent

'സെന്റ് ഇല്ല എന്ന് അറിയാമായിരുന്നിട്ടും സുന്ദരിയായ ആ പെണ്‍കുട്ടിക്ക് വേണ്ടി ഞാന്‍ അലമാര പരതി'

Mar 26, 2023

Most Commented