മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള നിയമത്തിൽ വെസ്റ്റ് വിർജീനിയ ഗവർണർ ഒപ്പുവെച്ചു


1 min read
Read later
Print
Share

.

വെസ്റ്റ് വിർജീനിയയിലെ റിപ്പബ്ലിക്കൻ ഗവർണർ ജിം ജസ്റ്റിസ് സംസ്ഥാനത്തു മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള ഒരു നിയമത്തിൽ ഒപ്പുവെച്ചു.
മതപരമായ ആചാരങ്ങളിൽ ഏർപ്പെടുന്ന വ്യക്തികളെ നിയന്ത്രിക്കുന്നതിൽ നിന്ന് സർക്കാരിനെ തടയുക എന്ന ലക്ഷ്യമിട്ടുള്ള ഒരു നിയമനിർമ്മാണമാണിതെന്ന്‌ ഗവർണർ പറഞ്ഞു. പ്രത്യേക സാഹചര്യത്തിൽ വ്യക്തിയുടെ മതസ്വാതന്ത്രത്തിനുമേൽ അത്യന്താപേക്ഷിതമല്ലെങ്കിൽ നടപടികൾ സ്വീകരിക്കുന്നതിൽ നിന്നും ഭരണകൂടത്തെ വിലക്കുന്ന വകുപ്പുകൾ നിയമത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്ന പൗരന്മാർക്ക് ഭരണകൂടത്തിനോ അതിന്റെ രാഷ്ട്രീയ ഉപവിഭാഗങ്ങൾക്കോ എതിരെ, ഏതെങ്കിലും ജുഡീഷ്യൽ അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റീവ് നടപടികൾ സ്വീകരിക്കുന്നതിനുള്ള അവസരം അനുവദിച്ചിരിക്കുന്നു. സർക്കാരിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ, ചെലവുകൾ, ന്യായമായ അറ്റോർണി ഫീസിന്റെ റീഇംബേഴ്സ്മെന്റ് എന്നിവ പരിമിതപ്പെടുത്തുന്നതിനുള്ള വ്യവസ്ഥയും ഇതിൽ ഉൾപ്പെടുന്നു.
അഭിപ്രായ സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും സംരക്ഷിക്കുന്ന ഫെഡറൽ നിയമങ്ങൾ ലംഘിച്ച് ഗർഭച്ഛിദ്രത്തിനെതിരെ പ്രവർത്തിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിച്ചതിന്‌ ഭരണകൂടത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. മാത്രമല്ല ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്‌ബിഐ) പ്രോ ലൈഫ് എഴുത്തുകാരനും ഏഴ് കുട്ടികളുടെ പിതാവുമായ മാർക്ക് ഹൂക്കിനെതിരെ സ്വീകരിച്ച നിയമ നടപടികളിലും സർക്കാരിന് കനത്ത തിരിച്ചടി നേരിട്ടു. ജനുവരിയിൽ എല്ലാ കുറ്റങ്ങളിൽ നിന്നും ഹൂക്കിനെ കുറ്റവിമുക്തനാക്കിയിരുന്നു.

വാർത്തയും ചിത്രവും: പി പി ചെറിയാൻ

Content Highlights: Religious Freedom, West Virginia Governor

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented