വര്‍ണാഞ്ജലി നാട്ട്യാല നടന സംഗമം സംഘടിപ്പിച്ചു


.

ടൊറാന്‍ഡോ: വര്‍ണാഞ്ജലി നാട്ട്യാലയുടെ പത്താം വാര്‍ഷികാഘോഷമായ 'നടന സംഗമം 2022' കാണികള്‍ക്ക് കലാസാംസ്‌കാരിക വിരുന്ന് നല്‍കികൊണ്ട് വളരെ ചിട്ടയോടെ സെന്റനിയേല്‍ ബില്‍ഡിംഗ് തിയേറ്ററില്‍ നടന്നു.

വര്‍ണ പനീയത്തിന്റെ നൃത്ത സന്ധ്യ അരങ്ങേറി. നൃത്തം പഠിക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ മാനസികമായി തയ്യാറെടുക്കേണ്ടത് എങ്ങനെയെന്ന് നാടക രൂപത്തില്‍ അവതരിപ്പിച്ചത് ആള്‍ക്കൂട്ടത്തിന്റെ മനം കവര്‍ന്നു. കാനഡയിലെ മലയാളികള്‍ക്കിടയിലെ സാമൂഹ്യപ്രവര്‍ത്തകനും, പരിപാടിയുടെ ഗ്രാന്‍ഡ് സ്‌പോണ്‍സറുമായ മനോജ് കര്‍ത്ത കലാകാരന്മാര്‍ക്കും, കലാകാരികള്‍ക്കും സമ്മാനദാനം നിര്‍വഹിച്ചു. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടി ടൊറാന്‍ഡോയുടെ വിവിധ പ്രദേശങ്ങളില്‍ ആളുകള്‍ എത്തിച്ചേര്‍ന്നിരുന്നു.



25 കൊല്ലം നൃത്തച്ചുവടുകളെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചുകൊണ്ട് വര്‍ണാഞ്ജലി നാട്ട്യാല മുന്നോട്ട് നയിക്കുന്ന വര്‍ണ പനീയത്ത്, ഈ കലാസംഗമത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കും, പ്രതേകിച്ചു ഗുരുക്കന്മാര്‍, സ്‌പോണ്‍സര്‍സ്, പിന്നണി പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ അവരുടെ മാതാപിതാക്കള്‍, മീഡിയ പ്രവര്‍ത്തകര്‍ എന്നിവരോടുള്ള നന്ദി രേഖപ്പെടുത്തി. കവിത കെ മേനോന്‍ പരിപാടിയുടെ അവതാരക ആയിരുന്നു.

വാര്‍ത്തയും ഫോട്ടോയും : ജോസഫ് ജോണ്‍ കാല്‍ഗറി

Content Highlights: varnanjali


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented