.
സൗത്ത് കരോലിന: യുണൈറ്റഡ് നാഷന്‍സ് യു,എസ് അംബാസിഡറായിരുന്ന സൗത്ത് കരോലിന മുന്‍ ഗവര്‍ണറും ഇന്ത്യന്‍ വംശജയുമായ നിക്കിഹേലി 2024 ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന നല്കി.
വ്യാഴാഴ്ച അമേരിക്കയിലെ പ്രമുഖ വാര്‍ത്താചാനലുമായി നടത്തിയ അഭിമുഖത്തിലാണ് നിക്കി തന്റെ മനസ്സ് തുറന്നത്. രണ്ടു പ്രധാന ചോദ്യങ്ങളോടാണ് നിക്കി പ്രതികരിച്ചത്.
ഒന്ന് ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ഒരു പുതിയ നേതൃത്വത്തിന്റെ പ്രസക്തി. രണ്ടു പുതിയ നേതൃത്വത്തിന്റെ പ്രസക്തി. രണ്ട് പുതിയ നേതൃത്വത്തിന് അനുയോജ്യമായ വ്യക്തിയാണോ ഞാന്‍. ഒന്നുകൂടെ ഇവര്‍ കൂട്ടിചേര്‍ത്തു. ഞാന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ടെങ്കില്‍ അത് ബൈഡന് എതിരായിട്ടായിരിക്കും. ഒരു കാരണവശാലും ബൈഡന് രണ്ടാമതൊരു അവസരം അനുവദിച്ചുകൂട എന്നും നിക്കിഹേലി പറഞ്ഞു.
80 വയസ് പ്രായമുള്ള ബൈഡനേക്കാള്‍ ചെറുപ്പമാണ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് വരേണ്ടത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ 51 വയസുള്ള നിക്കി ചെറുപ്പക്കാരുടെ പ്രതിനിധിയായിരിക്കുമെന്നാണ് അവര്‍ തന്നെ നല്കുന്ന സൂചന.
ഡൊണാള്ഡ്് ട്രംപ് മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരിക്കെ ട്രംപിന്റെ അടുത്ത അനുയായി എന്നറിയപ്പെടുന്ന നിക്കി അവസാനനിമിഷം ട്രംപിനുവേണ്ടി മാറിക്കൊടുക്കുമോ എന്ന് കാത്തിരുന്നു കാണേണ്ടി വരും. ട്രംപ് ചിത്രത്തില്‍ നിന്നും പുറത്താകുന്നുവെങ്കില്‍ നിക്കിയുടെ സാധ്യത വര്‍ധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: US: Nikki Haley hints at Presidential bid in 2024, calls for generational change
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..