.
ബ്രിസ്ബെന്: ക്യൂന്സ്ലാന്റില് പ്രവര്‍ത്തിക്കുന്ന വിവിധ മലയാളി അസോസിയേഷനുകളും സാമൂഹ്യ, സാംസ്കാരിക പ്രവര്‍ത്തകരും ഒത്തുചേര്‍ന്ന് രൂപം കൊടുത്ത യുണൈറ്റഡ് മലയാളീസ് ഓഫ് ക്യൂന്സ്ലാന്റ് (UMQ) പ്രവര്‍ത്തനമാരംഭിച്ചു.
ചെംസൈഡ് ലൈബ്രറി ഹാളില്‍ നടന്ന സമ്മേളനത്തില്‍ ഇന്ത്യന്‍ ഹോണററി കോണ്‍സല്‍ അര്‍ച്ചന സിങ്ങ് ഉദ്ഘാടനം നിര്‍വഹിച്ചു. ജയിംസ് മാര്ട്ടിന് എം.പി. മുഖ്യാതിഥിയായിരുന്നു. സുധാ ശങ്കര്‍, റവ.ഫാ.ഫെലിക്സ് മാത്യു, ഡോ.ചൈതന്യ ഉണ്ണി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. പ്രസിഡന്റ് ഡോ.ജേക്കബ് ചെറിയാന് സ്വാഗതവും ജോളി കരുമത്തി നന്ദിയും പറഞ്ഞു. സെക്രട്ടറി സിറില്‍ ജോസഫ് സംഘടനയുടെ ഭാവി പരിപാടികളെക്കുറിച്ച് സംസാരിച്ചു. ഷാജി തേക്കാനത്ത്, ജിജി ജയനാരായണ്, മാത്യു അറപുരയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. സമ്മേളനത്തില്‍ നടന്ന വിവിധ കലാ സാംസ്കാരിക പരിപാടികള്‍ ഉദ്ഘാടന സമ്മേളനം വര്‍ണാഭമാക്കി.
വാര്‍ത്തയും ഫോട്ടോയും : ജോളി കരുമത്തി
Content Highlights: UMQ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..