യുക്മ ഈസ്റ്റ് ആംഗ്‌ളിയ കലാമേളയില്‍ നോര്‍വിച്ച് മലയാളി അസോസിയേഷന്‍ ചാമ്പ്യന്മാര്‍


.

കോവിഡ് കാലത്തെ വെര്‍ച്വല്‍ ലോകത്ത് നിന്നും വേദികളിലേയ്ക്ക് മടങ്ങിയെത്തിയ യുക്മ കലാമേളയ്ക്ക് ഉജ്ജ്വല തുടക്കം. നവംബര്‍ 5 ശനിയാഴ്ച ഗ്ലോസ്റ്റര്‍ഷെയറിലെ ചെല്‍റ്റന്‍ഹാമില്‍ നടക്കുന്ന 13-ാമത് യുക്മ ദേശീയ കലാമേളയ്ക്ക് മുന്നോടിയായി നടക്കുന്ന റീജണല്‍ കലാമേളകളില്‍ ആദ്യം നടന്ന ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ കലാമേള ജനപങ്കാളിത്തം കൊണ്ടും പരിപാടികളുടെ ഉന്നതമായ നിലവാരം കൊണ്ടും വര്‍ണാഭമായി. മലയാള നാടിന്റെ തനതായ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന യുക്മ കലാമേളകള്‍ കേരളത്തിന് പുറത്ത് നടക്കുന്ന മത്സരസ്വഭാവത്തിലുള്ള ഏറ്റവും വലിയ കലാമാമാങ്കമാണ്. സപ്തസ്വരങ്ങളും താളവിസ്മയങ്ങളും നൂപുരധ്വനികളുയര്‍ത്തി നിറഞ്ഞാടിയ ഈസ്റ്റ് ആംഗ്ലീയ റീജിയണല്‍ കലാമേളയില്‍ കരുത്തന്മാരായ നോര്‍വിച്ച് മലയാളി അസോസിയേഷന്‍ ജേതാക്കളായി. ചാമ്പ്യന്‍ അസോസിയേഷനില്‍ നിന്നു തന്നെയുള്ള താരങ്ങള്‍ അഞ്ജലി പഴയാറ്റില്‍ കലാതിലകമായും ഫ്രെഡി പ്രിന്‍സ് കലാപ്രതിഭയായും നേട്ടം കൈവരിച്ചു.

ലൂട്ടന്‍ മലയാളി അസ്സോസ്സിയേഷന്‍ രണ്ടാം സ്ഥാനവും ചെംസ്ഫോര്‍ഡ് മലയാളി അസ്സോസ്സിയേഷനും കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിയും യഥാക്രമം മൂന്നൂം നാലും സ്ഥാനങ്ങളും സ്വന്തമാക്കി.യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ് കലാമേളയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. ഈസ്റ്റ് ആംഗ്ലീയ റീജിയണ്‍ പ്രസിഡന്റ് ജെയ്‌സണ്‍ ചാക്കോച്ചന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നാഷണല്‍ എക്സിക്യൂട്ടിവ് അംഗം സണ്ണി മത്തായി സ്വാഗതം ആശംസിച്ചു. പി.ആര്‍.ഒ. അലക്സ് വര്‍ഗ്ഗീസ് ആശംസകള്‍ അര്‍പ്പിച്ചു. ദേശീയ ജോ. ട്രഷറര്‍ എബ്രാഹം പൊന്നുംപുരയിടം, വക്താവ് അഡ്വ. എബി സെബാസ്റ്റ്യന്‍, റീജിയണല്‍ ട്രഷറര്‍ സാജന്‍ പടിക്കമ്യാലില്‍, റീജിയണല്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. റീജിയണല്‍ ജനറല്‍ സെക്രട്ടറി ജോബിന്‍ ജോര്‍ജ്ജ് നന്ദി രേഖപ്പെടുത്തി.

രാവിലെ പത്തരയ്ക്ക് ആരംഭിച്ച കലാമേള മത്സരങ്ങള്‍ വൈകുന്നേരം എട്ടുമണിവരെ നീണ്ടു നിന്നു. നാല് വേദികളിലായി ചിട്ടയായി നടന്ന മത്സരങ്ങളില്‍ വാശിയേറിയ പോരാട്ടമാണ് അരങ്ങേറിയത്.

മത്സരങ്ങള്‍ക്ക് ശേഷം നടന്ന സമാപന സമ്മേളനം യുക്മ നാഷണല്‍ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ വിശിഷ്ടാതിഥിയായിരുന്നൂ. ദേശീയ കലാമേള കോര്‍ഡിനേറ്റര്‍ ജയകുമാര്‍ നായര്‍, ദേശീയ നേതാക്കളായ എബ്രാഹം പൊന്നുംപുരയിടം, എബി സെബാസ്റ്റ്യന്‍, ടിറ്റോ തോമസ് തുടങ്ങിവരും സന്നിഹിതരായിരുന്നൂ. സമാപന സമ്മേളനത്തില്‍ റീജണല്‍ സെക്രട്ടറി ജോബിന്‍ ജോര്‍ജ് നന്ദി പറഞ്ഞു.

ഈസ്റ്റ് ആംഗ്ലീയ റീജണല്‍ പ്രസിഡന്റ് ജെയിസണ്‍ ചാക്കോച്ചന്റെയും നാഷണല്‍ കമ്മിറ്റി അംഗം സണ്ണി മത്തായിയുടെയും നേതൃത്വത്തില്‍ റീജിയണല്‍ കമ്മിറ്റി അംഗങ്ങള്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ച് കലാമേളയെ വന്‍ വിജയത്തിലെത്തിക്കുകയായിരുന്നു. അലോഷ്യസ് ഗബ്രിയേല്‍ കലാമേളയുടെ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു. കലാമേളയുടെ ഓഫീസ് നിര്‍വഹണം തോമസ് മാറാട്ടുകളം, ഷാജി വര്‍ഗ്ഗീസ്, ബിജേഷ് ചാത്തോത്ത് എന്നിവരുടെ കൂട്ടായ പ്രയത്നം മൂലം മത്സരങ്ങള്‍ അവസാനിച്ച ഉടന്‍തന്നെ അധികം കാലതാമസം ഇല്ലാതെ ഫലപ്രഖ്യാപനം നടത്തുവാനും സാധിച്ചു.

കൂടാതെ മറ്റ് കമ്മിറ്റി അംഗങ്ങളായ സാജന്‍ പടിക്കമാലില്‍, ജോസ് അഗസ്റ്റിന്‍, നിഷ കുര്യന്‍, ബിബിരാജ് രവീന്ദ്രന്‍, സന്ധ്യ സുധി, ബിബിന്‍ അഗസ്തി, പ്രവീണ്‍ ലോനപ്പന്‍, ഭൂവനേശ്വര്‍ പീതാംബരന്‍, ജിജി മാത്യൂ, ഐസക്ക് കുരുവിള എന്നിവരും റീജണല്‍ കമ്മിറ്റിയൊടൊപ്പം കൈകോര്‍ത്തുള്ള കൂട്ടായ പ്രയത്‌നം കലാമേളയെ വിജയത്തിലെത്തിച്ചു.

വാര്‍ത്തയും ഫോട്ടോയും : അലക്‌സ് വര്‍ഗീസ്

Content Highlights: ukma


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented