.
ലണ്ടന്‍: സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ജീവിത ചെലവ് ഏറുമ്പോള്‍ ബ്രിട്ടനിലെ ജനങ്ങള്‍ ഏറ്റവുമധികം ഭയത്തോടെ കാത്തിരുന്ന ശൈത്യകാലം ഈ ആഴ്ചയോടെ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകരായ മെറ്റ് ഓഫീസ് പറയുന്നു. ബുധനാഴ്ച സ്കോട്ടിഷ് മലനിരകളെ മഞ്ഞു പുതപ്പിച്ചു കൊണ്ടായിരിക്കും ശൈത്യകാലം വരവറിയിക്കുക.
യുകെയില്‍ വരും ദിവസങ്ങളില്‍ താപനില താഴ്ന്ന് തുടങ്ങും. ഡിസംബര്‍ 10 നും 15 നും ഇടയിലായി ബ്രിട്ടനിലാകെ കടുത്ത ശൈത്യം നിലവില്‍ വരും. ക്രിസ്തുമസ് കാലം ഏറെക്കുറെ മഞ്ഞില്‍ പുതഞ്ഞ നിലയിലായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.
മുന്‍ വര്ഷങ്ങളിലേതിനേക്കാള് കടുപ്പമാര്ന്നതായിരിക്കും ഇത്തവണത്തെ ശൈത്യകാലമെന്ന് നേരത്തേ മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നതാണ്.
വാര്‍ത്തയും ഫോട്ടോയും : ബിജു കുളങ്ങര
Content Highlights: uk, winter, weather
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..