.
ലണ്ടന്‍: ബ്രിട്ടനില്‍ നഴ്സിംഗ്, പോസ്റ്റല്‍, റെയില്‍വേ എന്നിവയിലുള്‍പ്പടെ വിവിധ മേഖലകളില്‍ ശമ്പള വര്‍ധനവിന്റെ പേരില്‍ സമരങ്ങള്‍ നടക്കുമ്പോള്‍ ആവശ്യപ്പെട്ട ശമ്പള വര്‍ധനവ് നല്കി കൂടുതല്‍ പണിമുടക്കുകള്‍ ഒഴിവാക്കി ബ്രിട്ടീഷ് ടെലികോം കമ്പനി തൊഴിലാളി യൂണിയനുകളുമായി കരാര്‍ ഒപ്പ് വച്ചു. 50,000 പൗണ്ടോ അതില്‍ താഴെയോ വാര്‍ഷിക വരുമാനമുള്ള തൊഴിലാളികള്‍ക്ക് അടുത്ത വര്‍ഷം 1,500 പൗണ്ട് ശമ്പള വര്‍ധനവ് ലഭിക്കുമെന്ന് ടെലികോം ഭീമനായ ബിടി യൂണിയന് മേധാവികളുമായി ഒപ്പുവച്ച വേതന കരാറില്‍ വ്യക്തമാക്കുന്നു.
യുകെ ആസ്ഥാനമായുള്ള 85% ജീവനക്കാര്‍ക്കും വേതന വര്‍ധനവ് പ്രയോജനപ്പെടുമെന്ന് ബിടി പറഞ്ഞു. ഏപ്രിലില്‍ നടത്തിയ ശമ്പള വര്‍ധനയുമായി ചേര്‍ന്ന്, ബിടിയിലെ ഏറ്റവും കുറഞ്ഞ ശമ്പളമുള്ള ജീവനക്കാരുടെ മൊത്തത്തിലുള്ള വര്‍ധനവ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15 % ത്തിലധികമാകും. വിവിധ ഗ്രേഡുകളിലുള്ള തൊഴിലാളികള്‍ക്ക് 6% മുതല്‍ 16% വരെ വേതന വര്‍ധനവാണ് കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കമ്മ്യൂണിക്കേഷന്‍ വര്‍ക്കേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് ബിടി ഗ്രൂപ്പ് തൊഴിലാളികള്‍ വാക്കൗട്ട് ചെയ്തില്ലായിരുന്നെങ്കില്‍ ശമ്പള വര്‍ധനകരാര്‍ ഉണ്ടാകില്ലായിരുന്നുവെന്ന് യൂണിയന് ജനറല്‍ സെക്രട്ടറി ഡേവ് വാര്‍ഡ് പറഞ്ഞു.
വാര്‍ത്തയും ഫോട്ടോയും : ബിജു കുളങ്ങര
Content Highlights: uk news, bt
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..