ജൂലിയൻ നൈറ്റ്, കോണർ മക്ഗിൻ
ലണ്ടന്‍: ബ്രിട്ടനിലെ ഭരണപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും തങ്ങളുടെ ഓരോ എം.പിമാരെ വീതം പുറത്താക്കി. അവര്‍ ഇനി സ്വതന്ത്ര അംഗങ്ങളായി പാര്‍ലമെന്റില്‍ ഇരിക്കേണ്ടി വരും.
മെട്രോപൊളിറ്റന്‍ പോലീസില്‍ എം പി ക്കെതിരെ ലഭിച്ച പരാതിയെ തുടര്‍ന്നാണ് കണ്‍സര്‍വേറ്റീവ് എംപിയായ ജൂലിയന്‍ നൈറ്റിനെ സസ്പെന്‍ഡ് ചെയ്തതായി പാര്‍ട്ടി വക്താവ് അറിയിച്ചത്. വെസ്റ്റ് മിഡ്ലാന്‍ഡിലെ സോളിഹുള്‍ മണ്ഡലത്തെയാണ് നൈറ്റ് പ്രതിനിധീകരിക്കുന്നത്. എന്നാല്‍ പരാതി എന്താണെന്ന് പാര്‍ട്ടി വെളിപ്പെടുത്തിയിട്ടില്ല.
ലേബര്‍ പാര്‍ട്ടി എംപിയായ കോണര്‍ മക്ഗിനെ അന്വേഷണ വിധേയമായാണ് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. 2015 മുതല്‍ സെന്റ് ഹെലന്‍സ് നോര്‍ത്ത് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം പിയാണ് മക്ഗിന്‍. ഇപ്പോള്‍ അന്വേഷണം നടക്കുന്നതിനാല്‍ പരാതിയുടെ സ്വഭാവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ലേബര്‍ പാര്‍ട്ടി വിസമ്മതിച്ചു.
വാര്‍ത്തയും ഫോട്ടോയും : ബിജു കുളങ്ങര
Content Highlights: uk news
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..