ദശാബ്ദി ആഘോഷിച്ച് യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍


.

യുബിഎംഎയുടെ പത്താം വാര്‍ഷിക ആഘോഷം അവിസ്മരണീയമായി. ഗാനമേളയും നൃത്തവുംതുടങ്ങി നിരവധി പരിപാടികള്‍ അരങ്ങേറി. പത്താം വാര്‍ഷിക ആഘോഷം ചാരിറ്റി ഇവന്റു കൂടിയായി നടത്തുകയായിരുന്നു.

യുബിഎംഎ ഡാന്‍സ് സ്‌കൂളിലെ കലാകാരികള്‍ വെല്‍ക്കം ഡാന്‍സ് അവതരിപ്പിച്ചു. പിന്നീട് പത്താം വാര്‍ഷിക ഉദ്ഘാടനം വേദിയില്‍ നടന്നു. യുബിഎംഎ പ്രസിഡന്റ് ജോണ്‍ ജോസഫ് ഏവരേയും ആഘോഷരാവിലേക്ക് സ്വാഗതം ചെയ്തു. ബ്രാഡ്ലി സ്റ്റോക്ക് കൗണ്‍സിലര്‍ ടോം ആദിത്യ, ബ്രിസ്‌ക പ്രസിഡന്റ് ജാക്സണ്‍ ജോസഫ് തുടങ്ങിയവര്‍ മുഖ്യ അതിഥികളായിരുന്നു. വിശിഷ്ടാതിഥികള്‍ക്കൊപ്പം UBMA യുടെ മുന്‍കാല ഭാരവാഹികള്‍ നിലവിലെ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ആഘോഷ രാവ് ഉദ്ഘാടനം ചെയ്തു. പത്താം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായ കേക്ക് മുറിക്കല്‍ യുബിഎംഎയിലെ മുതിര്‍ന്ന അംഗമായ മാത്യു ചിറയത്ത് നിര്‍വഹിച്ചു. ഉദ്ഘാടന പ്രസംഗത്തില്‍ ടോം ആദിത്യ യുബിഎംഎ ബ്രിസ്റ്റോള്‍ മലയാളി സമൂഹത്തിന് നല്‍കിയ മികച്ച സംഭാവനകളെ ഓര്‍മ്മിപ്പിച്ചു. തുടക്കം മുതലേ യുബിഎംഎയുടെ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. യുബിഎംഎയില്‍ നിന്ന് ധാരാളം രാഷ്ട്രീയ നേതാക്കളുണ്ടാകട്ടെ, യുവജനങ്ങള്‍ ഉയര്‍ന്ന നിലയിലേക്ക് വരട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ബ്രിസ്‌ക പ്രസിഡന്റ് ജാക്‌സണ്‍ ജോസഫ് ആശംസകള്‍ നേര്‍ന്നു. UBMA ബ്രിസ്‌കയ്ക്ക് നല്‍കുന്ന സേവനങ്ങളെ അദ്ദേഹം അനുസ്മരിച്ചു.

ബോളിവുഡ് ഡാന്‍സ്, ബ്രിസ്റ്റോള്‍ യുണി സ്റ്റുഡന്റ്സിന്റെ ഡാന്‍സ് തുടങ്ങി വിവിധപരിപാടികള്‍ അരങ്ങേറി. അയര്‍ലന്‍ഡില്‍ നിന്നും എത്തിയ സോള്‍ ബീറ്റ്സ് ഒരുക്കിയ ഗാനമേള വലിയ ഓളമാണ് സൃഷ്ടിച്ചത്. പുതുവര്‍ഷം തുടങ്ങിയ ശേഷം നടന്ന ഈ ആഘോഷം ഈ വര്‍ഷം മുഴുവനുമായുള്ള ഊര്‍ജ്ജം നല്‍കുന്ന ഒന്നായി മാറി. അടിപൊളി പാട്ടുകളില്‍ കാണികള്‍ ആഘോഷത്തോടെ കൊണ്ടാടുകയായിരുന്നു. ജിജി ലൂക്കോസ് സൗണ്ട് ആന്‍ഡ് ലൈറ്റ് കൈകാര്യം ചെയ്തു. വേദി ഉണ്ണികൃഷ്ണന്‍ നായര്‍ ഒരുക്കി. ഫോട്ടോ അജി സാമുവലും, വീഡിയോ സബിനും കൈകാര്യം ചെയ്തു. വിഭവ സമൃദ്ധമായ ഡിന്നര്‍ ഒരുക്കി ജിജോ പാലാട്ടി യുബിഎംഎ പരിപാടിയുടെ ആഘോഷത്തിന്റെ ഭാഗമായി. യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് അഡ് വൈസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ് പരിപാടിയുടെ മുഖ്യ സ്പോണ്‍സറായിരുന്നു.

യുബിഎംഎ സെക്രട്ടറി ബീന മെജോ ഏവര്‍ക്കും നന്ദി പറഞ്ഞു. ബിന്‍സി ജെയ്, സോണിയ റെജി, ജിജി ജോണ്‍ എന്നിവര്‍ പ്രോഗ്രാം കോഡിനേറ്റേര്‍സ് ആയിരുന്നു. പ്രസിഡന്റ് ജോണ്‍ ജോസഫ്, സെക്രട്ടറി ബീന മെജോ, ട്രഷറര്‍ ജെയ് ചെറിയാന്‍, വൈസ് പ്രസിഡന്റ് സെബിയാച്ചന്‍ പാലിമറ്റം, ജോയ്ന്റ് ട്രഷറര്‍ റെജി തോമസ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ മാത്യു ചിറയത്ത്, മെജോ ചെന്നേലില്‍, ജോമോന്‍ മാമച്ചന്‍, ബിജു പപ്പാരില്‍, സോണി ജെയിംസ്, ഷിജു അകപ്പടി, ജോബിച്ചന്‍ ജോര്‍ജ് എന്നിവര്‍ പരിപാടിയുടെ മികച്ച വിജയത്തിനായി പ്രവര്‍ത്തിച്ചു.

വാര്‍ത്തയും ഫോട്ടോയും : ജെഗി ജോസഫ്

Content Highlights: UBMA


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


kolumban boat

1 min

വീണ്ടും സൂപ്പര്‍ ഹിറ്റായി ഇടുക്കി ഡാമിലെ കൊലുമ്പന്‍; രണ്ട് മാസത്തെ വരുമാനം 3.47 ലക്ഷം

Feb 6, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented