അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നാവർത്തിച്ച്‌ ട്രംപ്


1 min read
Read later
Print
Share

.

ഡാവൻപോർട്ട്, അയോവ: 2016 ലെ അയോവ റിപ്പബ്ലിക്കൻ കോക്കസിൽ തോറ്റതിന് ശേഷം, തിങ്കളാഴ്ച ഡൊണാൾഡ് ട്രംപ് ചെയ്ത പ്രസംഗത്തിൽ സംസ്ഥാനത്തെ ജനങ്ങളോടുള്ള തന്റെ സ്നേഹം തുടർന്നും ഉണ്ടായിരിക്കുമെന്ന് ആവർത്തിച്ചു വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചു എന്നു ആവർത്തിച്ചു പ്രഖ്യാപിക്കുന്ന പ്രസംഗമാണ് ട്രംപ് അയോവയിൽ നടത്തിയത്.
മുൻ പ്രസിഡന്റ് മടങ്ങിയെത്തിയത്‌ വൈറ്റ് ഹൗസിലേക്കു തന്നെ വിജയിപ്പിച്ചു അയക്കണമെന്ന് വോട്ടർമാരെ നേരിൽ കണ്ടു അഭ്യർത്ഥിക്കാൻ കൂടിയാണ്. അയോവയുടെ കിഴക്കൻ ഭാഗത്താണ് ട്രംപ് സായാഹ്നം ചിലവഴിച്ചത്. പരമ്പരാഗതമായി റിപ്പബ്ലിക്കൻ പാർട്ടിയുടെ കോക്കസുകൾക്ക് ആതിഥേയത്വം വഹിക്കുന്ന അമേരിക്കയിലെ ആദ്യ സംസ്ഥാനമാണ് അയോവ. ഒരു റെസ്റ്റോറന്റിൽ എത്തിയ അദ്ദേഹം വോട്ടർമാരുമായി ഫോട്ടോകൾ എടുക്കുന്നതിനാണ് ആദ്യം സമയം ചിലവഴിച്ചത്. ഏഴ് വർഷം മുമ്പ് തന്നെ ഒഴിവാക്കിയ സംസ്ഥാനത്തു വിജയിക്കുന്നതിനുള്ള തന്റെ സാധ്യതകളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. തന്നെ ചുറ്റിപ്പറ്റിയുള്ള നിയമപരമായ പ്രശ്‌നങ്ങൾ എന്തെങ്കിലും സമ്മർദം ഉണ്ടാക്കുന്നുണ്ടെന്ന സൂചനപോലും നൽകാതെ ശക്തമായ മാനസികാവസ്ഥയിലായിരുന്നു ട്രംപ്. തന്റെ മുൻനിര എതിരാളിയായ ഫ്‌ളോറിഡ ഗവർണർ റോൺ ഡിസാന്റിസിനെ അദ്ദേഹം പരിഹസിച്ചു. “നിങ്ങളോട് സത്യസന്ധത പുലർത്താൻ ഡിസാന്റിസിനു കഴിയുമെന്ന് ഞാൻ കരുതുന്നില്ല” ഡിസാന്റിസിനെ കുറിച്ച് ട്രംപ് അഭിപ്രായപ്പെട്ടു.

വാർത്ത: പി പി ചെറിയാൻ

Content Highlights: Donald Trump, United States, US President

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented