ടെക്സാസ് കപ്പ് മനോജ് ചാക്കോ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി ടൂര്‍ണമെന്റ്


.

ഡാലസ്: ഡാലസിലെ മലയാളി സോക്കര്‍ ക്ലബായ ഫുടബോള്‍ ക്ലബ് ഓഫ് കരോള്‍ട്ടന്റെ (എഫ്സിസി) ആഭിമുഖ്യത്തില്‍ നടക്കുന്ന ഒന്‍പതാമത് ടെക്‌സാസ് കപ്പ് മനോജ് ചാക്കോ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി സോക്കര്‍ ടൂര്‍ണമെന്റ് നവംബര്‍ 12,13 (ശനി, ഞായര്‍) തീയതികളില്‍ നടക്കും.

അമേരിക്കന്‍ മലയാളി സോക്കര്‍ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന ഈ ടൂര്‍ണമെന്റിനു വേദിയാകുന്നത് ഫ്രിസ്‌കോയിലുള്ള സീലി സോക്കര്‍ ഫാക്ടറി ഇന്‍ഡോര്‍ സോക്കര്‍ ഫീല്‍ഡാണ് (145 Rose Ln, Frisco, TX 75036). പത്തു ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ശനിയാഴ്ച ലീഗ് റൗണ്ടുകളും ഞായാറാഴ്ച ഫൈനല്‍ റൗണ്ടുകളും ക്രമീകരിച്ചിരിക്കുന്നു.



എല്‍ സൂനോ ലേക് ഹൗസ് (ഷിനു പുന്നൂസ്), പ്രദീപ് ഫിലിപ്പ് (റിയല്‍റ്റര്‍, കെല്ലര്‍ വില്യംസ്), സിബി സെബാസ്റ്റ്യന്‍ ക്രിസ്റ്റല്‍ റൂഫിങ് ആന്‍ഡ് കണ്‍സ്ട്രകഷന്‍സ്, പാം ഇന്ത്യ റസ്റ്ററന്റ് എന്നിവരാണ് ടൂര്‍ണമെന്റിന്റെ ഗോള്‍ഡ് സ്‌പോണ്‍സേഴ്സ്. ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ലിനോയ് ജോണ്‍: 214 908 4105
വിനോദ് ചാക്കോ: 972 415 1069
ജിജോ ജോണ്‍സണ്‍: 972 415 8324

വാര്‍ത്തയും ഫോട്ടോയും : മാര്‍ട്ടിന്‍ വിലങ്ങോലില്‍

Content Highlights: tournament


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented