ടിക് ടോക്ക് ഉയർത്തുന്ന സുരക്ഷാഭീഷണിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന്‌ റിപ്പബ്ലിക്കൻസ്


1 min read
Read later
Print
Share

.

വാഷിംഗ്‌ടൺ: ടിക് ടോക്ക് ഉയർത്തുന്ന ദേശീയ സുരക്ഷാ ഭീഷണിക്കെതിരെ വേണ്ടത്ര ശക്തമായ നിലപാട് സ്വീകരിക്കാത്തതിന് ബൈഡൻ ഭരണകൂടത്തിനെതിരെ വിമർശനവുമായി റിപ്പബ്ലിക്കൻമാർ രംഗത്ത്. വിമർശനത്തിനു മറുപടിയായി ടിക്‌ടോക്കിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ബൈഡൻ അഡ്മിനിസ്‌ട്രേഷൻ വ്യക്തമാക്കി.

ടിക്‌ടോക്കിന്റെ ചൈനീസ് ഉടമകൾ കമ്പനിയിലെ തങ്ങളുടെ ഉടമസ്ഥാവകാശം വിറ്റില്ലെങ്കിൽ യുഎസ് ആപ്പ് നിരോധിക്കുമെന്ന് ബൈഡൻ അഡ്മിനിസ്‌ട്രേഷൻ വ്യക്തമാക്കിയതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിഫിയസ് എന്നറിയപ്പെടുന്ന യുഎസിലെ വിദേശ നിക്ഷേപ സമിതി അടുത്തിടെ ഈ ആവശ്യം ഉന്നയിച്ചിരുന്നതായും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ബൈഡൻ ഭരണകൂടത്തിന്റെ ഒരു സുപ്രധാന മാറ്റമായാണ് ഈ നീക്കം കണക്കാക്കപ്പെടുന്നത്. ടിക് ടോക്ക് ബീജിങ് ആസ്ഥാനമായുള്ള ബെറ്റ് ഡാൻസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഈ കമ്പനിയുടെ 60% ഓഹരികൾ ആഗോള നിക്ഷേപകരുടെ ഉടമസ്ഥതയിലും, 20% കമ്പനിയുടെ ജീവനക്കാരുടെ ഉടമസ്ഥതയിലുള്ളതുമാണ്‌.

ദേശീയ സുരക്ഷ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യമെങ്കിൽ ദേശീയതയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാനുള്ള ഏറ്റവും നല്ല മാർഗമായ യു.എസ് ഉപയോക്തൃ ഡാറ്റയുടെയും സിസ്റ്റങ്ങളുടെയും സുതാര്യവും യു.എസ് അധിഷ്‌ഠിതവുമായ പരിരക്ഷയ്‌ക്കൊപ്പമുള്ള സുരക്ഷ, ശക്തമായ മൂന്നാം കക്ഷി നിരീക്ഷണം, പരിശോധന, സ്ഥിരീകരണം എന്നിവയെല്ലാം ഇതിനകം തന്നെ ഞങ്ങൾ നടപ്പിലാക്കുന്നുണ്ട്- കമ്പനി വക്താവ് പറഞ്ഞു. ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും ഇതിനകം തന്നെ ടിക് ടോക്കിനു പല നിയന്ത്രണങ്ങളും ഏർപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്.

വാർത്ത: പി പി ചെറിയാൻ

Content Highlights: tik tok, Republicans

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


arvind kejriwal

1 min

പ്രധാനമന്ത്രി പഠിച്ച യൂണിവേഴ്‌സിറ്റി അത് ആഘോഷമാക്കേണ്ടതാണ്, പക്ഷെ മറച്ചുവെക്കുന്നു- കെജ്‌രിവാള്‍

Apr 1, 2023

Most Commented