വാഹന പരിശോധന  നടത്തുന്നതിനിടെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂന്ന് പേർ വെടിയേറ്റു കൊല്ലപ്പെട്ടു


1 min read
Read later
Print
Share

.

വിസ്കോൺസിൻ: വടക്കുപടിഞ്ഞാറൻ വിസ്കോൺസിനിൽ ട്രാഫിക് സ്റ്റോപ്പിൽ വാഹന പരിശോധന നടത്തുന്നതിനിടെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂന്ന് പേർ വെടിയേറ്റു കൊല്ലപ്പെട്ടു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് ബാരൺ കൗണ്ടിയിലെ കാമറൂൺ ഗ്രാമത്തിൽ ട്രാഫിക് സ്റ്റോപ്പ് നടത്തുന്നതിനിടയിൽ രണ്ട് വിസ്കോൺസിൻ പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് സ്ഥിരീകരിച്ചു.
ചെറ്റെക് പോലീസ് ഡിപ്പാർട്ട്‌മെന്റിലെ ഓഫീസർമാരായ 32 വയസ്സുള്ള എമിലി ബ്രെഡൻബാക്ക്, കാമറൂൺ പോലീസ് ഡിപ്പാർട്ട്‌മെന്റിലെ 23 വയസ്സുള്ള ഹണ്ടർ ഷീൽ എന്നിവരാണ് ഉച്ചകഴിഞ്ഞ് 3:30 ന് ട്രാഫിക് സ്റ്റോപ്പിൽ മരിച്ചതെന്ന് പിനീട് സ്ഥിരീകരിച്ചു. വെടിയുതിർത്തതായി സംശയിക്കുന്നയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
ചേടെക് പോലീസ് ഡിപ്പാർട്ട്‌മെന്റിലെ ഒരു ഉദ്യോഗസ്ഥൻ പുലർച്ചെ 3:38 ഓടെ ട്രാഫിക് വാഹന പരിശോധനക്കായി വാഹനം തടയുന്നതിനിടയിൽ വാഹനമോടിക്കുന്നയാൾ ഉദ്യോഗസ്ഥർക്കു നേരെ വെടിയുതിർക്കുകയായിരുന്നുവെന്നും പോലീസ് തിരിച്ചും വെടിയുതിർത്തുവെന്നും സംസ്ഥാന നീതിന്യായ വകുപ്പ് അറിയിച്ചു. ചെടെക് ഉദ്യോഗസ്ഥനും കാമറൂണിൽ നിന്നുള്ള മറ്റൊരു ഉദ്യോഗസ്ഥനും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പോലീസിന്റെ വെടിയേറ്റ പ്രതിയെന്നു സംശയിക്കുന്നയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചതായി നീതിന്യായ വകുപ്പ് അറിയിച്ചു.
'രണ്ട് ഉദ്യോഗസ്ഥരുടെ ദാരുണമായ മരണത്തിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. അവിശ്വസനീയമാംവിധം ദുഷ്‌കരമായ ഈ സമയത്ത് ഞാൻ അവരുടെ കുടുംബങ്ങളെ ഓർത്തു പ്രാർഥിക്കുന്നു' -വിസ്കോൺസിൻ അറ്റോർണി ജനറൽ ജോഷ് കൗൾ ശനിയാഴ്ച വൈകി ഒരു ട്വീറ്റിൽ പറഞ്ഞു. ട്രാഫിക് സ്റ്റോപ്പിനിടെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ വെടിയേറ്റ് മരിച്ചതിൽ അതീവ ദുഃഖിതനാണെന്നു വിസ്കോൺസിൻ ഗവർണർ ടോണി എവേഴ്‌സും പറഞ്ഞു.
കാമറൂണിലെ വെടിവയ്പിനെക്കുറിച്ച് അന്വേഷിക്കുന്നതായി വിസ്കോൺസിൻ നീതിന്യായ വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.

വാർത്തയും ചിത്രവും: പി പി ചെറിയാൻ

Content Highlights: shot dead, Wisconsin, Crime, Traffic vehicle inspection

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
golden jubilee

1 min

ട്രിനിറ്റി മാര്‍ത്തോമാ ഇടവക സുവര്‍ണ്ണ ജൂബിലി ഒക്ടോബര്‍ 6 ന്

Oct 4, 2023


velicham

2 min

വെളിച്ചം നോര്‍ത്ത് അമേരിക്ക ദശവാര്‍ഷിക സമ്മേളനം സമാപിച്ചു

Oct 4, 2023


sibi gopalakrishnan

1 min

സെന്റ് ലൂസിയ മെഡിക്കല്‍ കൗണ്‍സില്‍ സര്‍ക്കാര്‍ പ്രതിനിധിയായി സിബി ഗോപാലകൃഷ്ണന്‍ 

Nov 19, 2022


Most Commented