ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുന്നാള്‍


2 min read
Read later
Print
Share

.

ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫെറോനാ പള്ളിയിലെ പ്രധാന തിരുന്നാള്‍, ഇടവക മധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ സ്തുതിക്കായി ജൂണ്‍ 2 മുതല്‍ 6 വരെ ഭക്തിപൂര്‍വം ആഘോഷിക്കുന്നു.

ജൂണ്‍ 2, വെള്ളി വൈകുന്നേരം 6 ന് ഷിക്കാഗോ സെന്റ് തോമസ് രൂപതാ അധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട് കൊടിയേറ്റുന്നതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് നടക്കുന്ന ദിവ്യബലിയില്‍ മാര്‍ ജോയ് ആലപ്പാട്ട് മുഖ്യകാര്‍മ്മികനും, ഫെറോന വികാരി ഫാ.എബ്രാഹം മുത്തോലത്ത്, ഫാ.ലിജോ കൊച്ചുപറമ്പില്‍, ഫാ.ജോനസ് ചെറുനിലത്ത് എന്നിവര്‍ സഹകാര്‍മ്മികരുമായിരിക്കും. സേക്രഡ് ഹാര്‍ട്ട് യൂത്ത് ഗായകസംഘം തിരുനാള്‍ ഗാനങ്ങള്‍ ആലപിക്കും. ജോയ് ആലപ്പാട്ട് പിതാവ് തിരുന്നാള്‍ സന്ദേശം നല്‍കും. ഇതേ തുടര്‍ന്ന് മതബോധന ദിനം കുട്ടികളുടെ വിവിധയിനം വിനോദമത്സരങ്ങളോടെ ആരംഭിക്കും.

ജൂണ്‍ 3, ശനി വൈകുന്നേരം 5 മണിക്ക് തുടങ്ങുന്ന പാട്ടുകുര്‍ബ്ബാന, പ്രസുദേന്തി വാഴ്ച, കപ്ലോന്‍ വാഴ്ച എന്നീ തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം, സേക്രഡ് ഹാര്‍ട്ട് ഫൊറോനായിലെ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കുന്നതാണ്. വികാരി ജനറാളും സെന്റ് മേരീസ് ക്നാനായ ഇടവക വികാരിയുമായ തോമസ് മുളവനാല്‍ മുഖ്യകാര്‍മ്മികനും ഫാ.എബ്രാഹം മുത്തോലത്ത്, ഫാ.സജി പിണര്‍ക്കയില്‍, ഫാ.ലിജോ കൊച്ചുപറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരുമാകുന്ന വിശുദ്ധ കുര്‍ബാനയില്‍, സെന്റ് മേരീസ് ഗായകസംഘമാണ് ആത്മീയഗാന ശുശ്രൂഷകള്‍ നയിക്കുന്നത്. ഫാ.സജി പിണര്‍ക്കയില്‍ വചനസന്ദേശം നല്‍കും.

പ്രധാന തിരുനാള്‍ ദിവസമായ ജൂണ്‍ 4 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4 മണി മുതല്‍ ആരഭിക്കുന്ന ആഘോഷമായ തിരുന്നാള്‍ റാസ കുര്‍ബാനക്ക്, ഫാ.സജി പിണര്‍ക്കയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുകയും, മോണ്‍. തോമസ് മുളവനാല്‍, ഫാ.എബ്രാഹം മുത്തോലത്ത്, ഫാ.ടോമി ചെള്ളകണ്ടത്തില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കുകയും ചെയ്യും. മോണ്‍. തോമസ് മുളവനാല്‍ വചനസന്ദേശം നല്‍കും. സജി മാലിത്തുരുത്തേലിന്റെ നേത്യുത്വത്തിലുള്ള സേക്രഡ് ഹാര്‍ട്ട് ഗായകസംഘം ഗാനശുശ്രൂഷകള്‍ നിര്‍വഹിക്കും. തുടര്‍ന്ന് വിശുദ്ധന്മാരുടെ തിരുസ്വരൂപങ്ങല്‍ വഹിച്ചുകൊണ്ടും, വിവിധ ട്രൂപ്പുകള്‍ ഉള്‍ക്കൊള്ളുന്ന വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി, നൂറിലേറെ മുത്തുക്കുടകളും, കൊടികളും സംവഹിച്ചുകൊണ്ടൂള്ള വര്‍ണ്ണപ്പകിട്ടാര്‍ന്ന തിരുന്നാള്‍ പ്രദക്ഷിണത്തിന് ഫാ.ജോനസ് ചെറുനിലത്ത് നേത്യത്വം നല്‍കുന്നതായിരിക്കും. തുടര്‍ന്ന് അടിമവയ്ക്കല്‍, ലേലം, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.

ജൂണ്‍ 5 ന്, വൈകീട്ട് 7 മണിക്ക് ഫാ.എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തില്‍, ഇടവകയിലെ മരിച്ചവര്‍ക്ക് വേണ്ടിയുള്ള കുര്‍ബാനയും ഒപ്പീസും ഉണ്ടായിരിക്കും.

മെന്‍ മിനിസ്ട്രിയുടെ നേത്ര്യത്വത്തില്‍ ഫൊറോനയിലെ കുടുംബാംഗങ്ങളാണ് ഈ തിരുനാളിന്റെ പ്രസുദേന്തിമാര്‍. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത്, ഈശോയുടെ തിരുഹ്യദയത്തിന്റെ അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും ഫൊറോനാ വികാരി ഫാ.എബ്രാഹം മുത്തോലത്ത്, തിരുനാള്‍ കോര്‍ഡിനേറ്റര്‍ സക്കറിയ ചേലക്കല്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജോര്‍ജ് ചക്കാലത്തൊട്ടിയില്‍ (ട്രസ്റ്റി കോഡിനേറ്റര്‍), ട്രസ്റ്റിമാരായ മാത്യു ഇടിയാലില്‍, സണ്ണി മൂക്കേട്ട്, സാബു മുത്തോലത്ത്, ജിതിന്‍ ചെമ്മലക്കുഴി, സെക്രട്ടറി സുജ ഇത്തിത്തറ, ട്രഷറര്‍ സണ്ണി മുത്തോലത്ത്, പി. ആര്‍. ഒ. ബിനോയി കിഴക്കനടി എന്നിവര്‍ ചേര്‍ന്ന് തിരുഹൃദയ ദൈവാലയത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു.

വാര്‍ത്തയും ഫോട്ടോയും : ബിനോയി സ്റ്റീഫന്‍ കിഴക്കനടി

Content Highlights: thirunnal

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Loka Kerala Sabha

1 min

അമേരിക്കന്‍ രാഷ്ട്രീയത്തിലെ മലയാളി നേതാക്കള്‍ ലോക കേരള സഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നു

Jun 6, 2023


mazhavil sangeetham

2 min

സംഗീത- നൃത്ത വിസ്മയത്തിന്റെ വിരുന്നൊരുക്കുന്ന മഴവില്‍ സംഗീതം ജൂണ്‍ 10 ന് 

Jun 7, 2023


obituary

1 min

ചരമം - പ്രതിഭ കേശവന്‍

May 30, 2023

Most Commented