വിശുദ്ധ യുദാശ്ശീഹായുടെ തിരുന്നാളും, നൊവേനയും, തിരുശേഷിപ്പ് വണക്കവും ഒക്ടോബര്‍ 21 മുതല്‍ 30 വരെ


.

ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനയും, തിരുശേഷിപ്പ് വണക്കവും, തിരുന്നാളും ഒക്ടോബര്‍ 21 മുതല്‍ ഒക്ടോബര്‍ 30 വരെ ഭക്ത്യാദരപൂര്‍വ്വം നടത്തുന്നതാണെന്ന് ഫൊറോനാ വികാരി ഫാ.ആന്റണി പുല്ലുകാട്ട് അറിയിച്ചു.

ആഘോഷമായ ദിവ്യബലിയും, നൊവേനയും എല്ലാദിവസവും വൈകീട്ട് 7.30 മുതല്‍ നടക്കും. പ്രധാന തിരുന്നാള്‍ ഒക്ടോബര്‍ 30 ന് ഞായറാഴ്ച രാവിലെ 9.30 ന് നടത്തപ്പെടും.



2013 ഒക്ടോബര്‍ 17 നാണ് വിശുദ്ധന്റെ തിരുശേഷിപ്പ് പ്രതിഷ്ഠാ ചടങ്ങുകള്‍ സോമര്‍സെറ്റ് ദേവാലയത്തില്‍ നടന്നത്. ഓസ്ട്രിയയിലെ വിയന്നയില്‍ നിന്ന് ഫാ.എബി പുതുമനയുടെ നേതൃത്വത്തില്‍ വിയന്ന ആര്‍ച്ച് ബിഷപ്പ് ക്രസ്സ്റ്റോഫ് ഷോണ്‍ ബോണിന്റെ സാക്ഷ്യപത്രത്തോടുകൂടി സോമര്‍സെറ്റിലെ സെന്റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ കൊണ്ടുവന്ന വിശുദ്ധന്റെ തിരുശേഷിപ്പ് അന്നത്തെ വികാരി ഫാ.തോമസ് കടുകപ്പിള്ളി ഏറ്റുവാങ്ങുകയും, ഷിക്കാഗോ രൂപതയുടെ പിതാവ് മാര്‍ ജേക്കബ് അങ്ങാടിയത്ത് പരസ്യ വണക്കത്തിനായി ദേവാലയത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്തിരുന്നു.

വിശുദ്ധ യൂദാശ്ശീഹായുടെ തിരുശരീരത്തിലെ അസ്ഥിയുടെ ഭാഗമാണ് ദേവാലയത്തില്‍ ലഭിച്ചിരിക്കുന്ന ഫസ്റ്റ് ക്ലാസ് വിഭാഗത്തിലെ തിരുശേഷിപ്പ്. നാളിതുവരെ വിവിധ പ്രദേശങ്ങളില്‍ നിന്നായി അനേകര്‍ വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുകയും, പ്രത്യേക പ്രാര്‍ത്ഥനകളിലൂടെ രോഗശാന്തിയും മറ്റ് പ്രത്യേക അനുഗ്രഹങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നതായി വിശ്വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.

ഒമ്പതു ദിവസങ്ങളിലായി നടക്കുന്ന വിശുദ്ധന്റെ തിരുനാള്‍ ചടങ്ങുകള്‍ ഓരോ ദിവസവും തിരുനാള്‍ നേര്‍ച്ചയോടെയായിരിക്കും സമാപിക്കുക. മിശിഹായുടെ വിശ്വസ്തദാസനും അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനുമായ വി.യുദാശ്ശീഹായുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും, വിശുദ്ധന്റെ തിരുന്നാള്‍ ആഘോഷങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനും എല്ലാ ഇടവകാംഗങ്ങളേയും മറ്റ് തീര്‍ത്ഥാടകരേയും സ്നേഹത്തോടെ ക്ഷണിക്കുന്നതായി വികാരിയച്ചനും, ട്രസ്റ്റിമാരും, സംഘാടകരും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോജോ ചിറയില്‍ - 732-215-4783
തോമസ് വേങ്ങത്തടം - 7324857671
ബിന്‍സി ഫ്രാന്‍സിസ് - 908-531-4034
വെബ് : www.stthomassyronj.org

വാര്‍ത്തയും ഫോട്ടോയും : സെബാസ്റ്റ്യന്‍ ആന്റണി

Content Highlights: thirunnal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented