.
ബ്രോണ്‍സ് (ന്യൂയോര്‍ക്ക്): താങ്ക്സ് ഗിവിംഗ് ഡേയില്‍ വീടിനു തീപ്പിടിച്ച് പിതാവിനും ബുദ്ധിമാന്ദ്യമുള്ള മകള്‍ക്കും ദാരുണാന്ത്യം.
ഹാരിസണ്‍ അപ്പാര്‍ട്ട്മെന്റിലെ രണ്ടാം നിലയിലുള്ള വീട്ടിനകത്തെ അടുക്കളയില്‍ നിന്നാണ് തീ ആളിപടര്‍ന്നത്. അടച്ചുപൂട്ടിയ മുറിയില്‍ നിന്നും രണ്ടുപേരെയും രക്ഷിക്കുന്നതിന് സഹോദരിമാര്‍ നടത്തിയ ശ്രമം വിഫലമാകുകയായിരുന്നു. കനത്ത പുകപടലത്തില്‍ ശ്വാസം മുട്ടിയാണ് പെര്‍ഫെക്ടോ ആംബോള്സ് (60) ഒഡലിസ ആംബോള്സ് (20) എന്നിവര്‍ അപകടത്തില്‍ മരിച്ചത്.
പെര്‍ഫെക്ടോയുടെ സ്റ്റെപ് ഡോട്ടര്‍ റോസ്നാ സുവരാസിനെ (42) രണ്ടുപേരെയും രക്ഷപ്പെടുത്തുവാന്‍ നടത്തിയ ശ്രമത്തിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആംബോള്സിന്റെ ഭാര്യ ലൊറെന്‍സാ സുവരാസിനും (63) പൊള്ളലേറ്റിട്ടുണ്ട്. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
താങ്ക്സ് ഗിവിംഗ് ഡേയോടനുബന്ധിച്ചുള്ള പാചകം രാവിലെ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. അടുക്കളയില്‍ നിന്നും ആളിപടര്‍ന്ന തീയുടെ പുക അപ്പാര്‍ട്ട്മെന്റ് മുഴുവന്‍ വ്യാപിച്ചിരുന്നു. അഗ്നിക്കിരയായ ഭാഗത്ത് സംശയാസ്പദമായ രീതിയില്‍ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും ഇതൊരു അപകടമായിരിക്കാമെന്നും അഗ്നിശമനാസേനാംഗങ്ങള്‍ അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: Thanksgiving Day fire at Bronx apartment building
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..