.
ഫ്ളോറിഡ: ഫ്ളോറിഡയിലെ താമ്പായില്‍ രൂപം കൊണ്ട മലയാളി അസോസിയേഷന് ഓഫ് താമ്പാ (MAT), 2023 ല്‍ മറ്റുള്ള കൂട്ടായ്മകള്‍ക്ക് മാതൃക ആക്കാവുന്ന പ്രവര്‍ത്തനങ്ങളുമായാണ് മുന്നോട്ടു പോവുന്നത്. സുനിത ഫ്ളവര്ഹില് (പ്രസിഡന്റ്), ജിഷ തത്തംകുളം (വൈസ് പ്രസിഡന്റ്), ഷിറ ഭഗവാട്ല (സെക്രട്ടറി), അനഘ ഹരീഷ് (ട്രഷറര്‍), പ്രീത കണ്ണേത് ജോര്‍ജ് (ജോയിന്റ് സെക്രട്ടറി), രശ്മി മേനോന് (ജോയിന്റ് ട്രഷറര്‍) റോസമ്മ മാത്തുക്കുട്ടി (സീനിയര്‍ ഫോറം കോഓര്‍ഡിനേറ്റര്‍), മെല്വിന് ബിജു (യൂത്ത് ഫോറം കോഓര്‍ഡിനേറ്റര്‍), സ്മിത മന്നാഡിയാര്‍ (ഗാര്‍ഡനിങ് കോഓര്‍ഡിനേറ്റര്‍), അനീറ്റ കുര്യാക്കോസ് (കിഡ്സ് ഫോറം കോഓര്‍ഡിനേറ്റര്‍) എന്നിവര്‍ ഔദ്യോഗികമായി സ്ഥാനം ഏല്ക്കുമ്പോള്, സ്ത്രീ സമത്വം, സ്വാതന്ത്ര്യം തുടങ്ങിയ ആശയങ്ങള്‍ പ്രവര്ത്തികമാക്കിക്കൊണ്ടാണ് വനിതകള്‍ മാത്രം ഉള്ള നേതൃനിരയെ മുന്നോട്ടു വച്ച് MAT മറ്റുള്ള സംഘടനകളില്‍ നിന്ന് വ്യത്യസ്തമാവുന്നത്. ഇത് കൂടാതെ 14 അംഗങ്ങള്‍ ഉള്ള വിമന്‍സ് ഫോറത്തിനും MAT രൂപം കൊടുത്തിട്ടുണ്ട്.
ജനുവരി 28, ന് ബ്ളൂമിംഗ്ഡെയ്ല് ഹൈസ്കൂളില്‍ (1700 E Bloomingdale Ave, Valrico, FL 33596 ), നിറഞ്ഞ സദസ്സിനു മുമ്പില്‍ ഔദ്യോഗികമായി MAT ന്റെ വനിതാ നേതൃത്വം ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോള്‍, അസോസിയേഷനിലെ ഓരോ അംഗങ്ങളുടെയും പിന്തുണയും, സഹായസഹകരണങ്ങളും തന്നെയാണ് ആത്മവിശ്വാസം നല്‍കുന്നതെന്ന് പ്രസിഡന്റ് സുനിത ഫ്ലവര്‍ഹില്‍ അഭിപ്രായപ്പെട്ടു. എല്ലാവരെയും ഈ പരിപാടിയിലക്കു സ്വാഗതം ചെയ്യുന്നതിനോടൊപ്പം , ഈ കമ്മിറ്റിയെ സപ്പോര്‍ട്ട് ചെയ്യാന്‍ മുന്നോട്ടു വന്ന മെഗാ സ്പോണ്സര് 'ഹെഡ്ജ് ബ്രോക്കറേജ്' ന് സുനിത നന്ദിയും അറിയിച്ചു.
'വര്‍ണോത്സവം - An Evening of Colorful Extravaganza ' എന്ന് പേരുനല്കിയിട്ടുള്ള ഈ പരിപാടിയില്‍ കമ്മിറ്റി അംഗങ്ങളുടെ ഓപ്പണിങ് തീം ഡാന്‍സ്, മീര നായര്‍, നന്ദിത ബിജേഷ്, ബബിത കാലടി, നിഷ ബിജു, TRIDENTZ Band, കലാനികേതന് സ്കൂള്‍ ഓഫ് ഡാന്‍സിലെ കുട്ടികള്‍ തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന വിവിധങ്ങളായ കലാ പരിപാടികള്‍ കൊണ്ട് സമ്പന്നമായിരിക്കും. 50 ഓളം വരുന്ന കുട്ടികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് MAT കിഡ്സ് ഫോറത്തിന്റെ ആഭ്യമുഖ്യത്തില്‍ നടത്തുന്ന ഫാഷന്‍ ഷോ ഉള്‍പ്പെടെ ഉള്ള കലാ സാംസ്കാരിക പരിപാടികള്‍ ഇത്തവണത്തെ ഈ ഉദ്ഘാടന വേദിയെ വേറിട്ടതാക്കുമെന്നും ട്രസ്റ്റി ബോര്‍ഡ് ചെയര്‍ ജോമോന് തെക്കേത്തൊട്ടില്‍ അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : അനഘ ഹരീഷ്
Content Highlights: thampa
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..