ഇന്ത്യന്‍ അമേരിക്കന്‍ സോനല്‍ ഷാ ടെക്സസ് ട്രിബ്യൂണല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍


.

ഓസ്റ്റിന്‍: ഇന്ത്യന്‍ അമേരിക്കന്‍ വംശജയും ഏഷ്യന്‍ അമേരിക്കന്‍ ഫൗണ്ടേഷന്‍ സ്ഥാപകരിലൊരാളുമായ സോനല്‍ ഷായെ (54) ടെക്സസ് ട്രിബ്യൂണ്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു. ടെക്സാസ് തലസ്ഥാനം ഓസ്റ്റിന്‍ ആസ്ഥാനമായി 2009 ല്‍ സ്ഥാപിച്ച ഓണ്‍ലൈന്‍ പത്രമാണ് ടെക്സസ് ട്രിബ്യൂണ്‍. 20 വര്‍ഷത്തെ പ്രവര്‍ത്തനത്തിനുള്ളില്‍ അമേരിക്കയിലെ ഏറ്റവും വലിയ സ്റ്റേറ്റ് ഹൗസ് ന്യൂസ് ബ്യൂറോയായി വളര്‍ന്നുകഴിഞ്ഞു. ടെക്സാസ് ട്രിബ്യൂണിന് പ്രതിമാസം 4 മില്യണ്‍ സന്ദര്‍ശകരും 175000 വരിക്കാരുമുണ്ട്.

സോനല്‍ ഷാ ഇപ്പോള്‍ യുണൈറ്റഡ് താത്കാലിക എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റാണ്. ഒബാമ ഭരണത്തില്‍ വൈറ്റ് ഹൗസ് ഓഫീസ് സോഷ്യല്‍ ഇനോവേഷന്‍ ആന്റ് പാര്‍ട്ടിസിപ്പേഷന്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു. ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് ഇക്കണോമിസ്റ്റായും പ്രവര്‍ത്തിച്ചിരുന്നു.



ടെക്സസില്‍ ജനിച്ച് വളര്‍ന്ന് ഇപ്പോള്‍ ഹൂസ്റ്റണില്‍ സ്ഥിരതാമസമാക്കിയ സോനല്‍ പുതിയ സ്ഥാനത്തേക്ക് ഏറ്റവും അര്‍ഹതപ്പെട്ട വ്യക്തിയാണെന്ന് ട്രിബ്യൂണ്‍ സ്ഥാപകന്‍ അറിയിച്ചു.

ടെക്സസ് ട്രിബ്യൂണ്‍ സി.ഇ.ഒ.യായിരിക്കുന്ന ഇവാന്‍ സ്മിത്തില്‍ നിന്നും ജനവരി ആദ്യം സോനല്‍ അധികാരമേറ്റെടുക്കും, ഹൂസ്റ്റണിലെ ഏഷ്യന്‍ അമേരിക്കന്‍ ഫൗണ്ടേഷന്‍ സോനലിന്റെ പുതിയ നിയമനത്തില്‍ അവരെ അഭിനന്ദിച്ചു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Texas Tribune Announces Sonal Shah as New Chief


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented