പതിനഞ്ചുകാരന്റെ വെടിയേറ്റ് 5 മരണം: മരിച്ചവരില്‍ സ്വന്തം സഹോദരനും


.

റാലെ(നോര്‍ത്ത് കരോലിന): നോര്‍ത്ത് കരോലിനയുടെ തലസ്ഥാനമായ റാലെയിലെ ജനവാസ മേഖലയില്‍ നടന്ന വെടിവയ്പ്പില്‍ 29 വയസുള്ള ഗബ്രിയേല്‍ ടോറസ് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട അഞ്ചു പേരില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി നടത്തിയ വെടിവെപ്പില്‍ പ്രതിയുടെ 16 വയസുള്ള സഹോദരന്‍ ജെയിംസ് തോംപ്‌സണ്‍, നിക്കോള്‍ കണ്ണേര്‍സ് (52), മറിയ മാര്‍ഷല്‍ (34), സൂസന്‍ കര്‍ണാട്‌സ് (49) എന്നിവരാണെന്ന് പോലീസ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ന്യൂസ് റിവര്‍ ഗ്രീന്‍വേയില്‍ ഒക്ടോബര്‍ 13 ന് വൈകീട്ട് 5 മണിയോടെയാണ് (പ്രാദേശിക സമയം) ആക്രമണമുണ്ടായത്. വെടിവെച്ചതിനു ശേഷം രക്ഷപ്പെട്ട പ്രതിയെ സംഭവസ്ഥലത്തു നിന്നും 2 മൈല്‍ അകലെ നിന്നും നീണ്ട തിരച്ചിലുകള്‍ക്കു ശേഷം പോലീസ് പിടികൂടി.



വെടിവയ്പ്പില്‍ പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. റാലെയുടെ നഗരകേന്ദ്രത്തില്‍ നിന്ന് ഏകദേശം 9 മൈല്‍ (ഏകദേശം 14 കിലോമീറ്റര്‍) അകലെയാണ് വെടിവെപ്പ് ഉണ്ടായത്. വെടിവെച്ചുവെന്ന് പറയപ്പെടുന്ന പതിനഞ്ചുകാരന്‍ സ്വയം വെടിവെച്ചു ഗുരുതരാവസ്ഥയിലാണ്. മുതിര്‍ന്നവര്‍ക്കെതിരെ ചുമത്തുന്ന കൊലക്കുറ്റത്തിന് പ്രതിക്കെതിരെ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. വെടിവെപ്പിന് പ്രേരിപ്പിച്ചത് എന്തെന്ന് വ്യക്തമല്ല. സംഭവത്തില്‍ പ്രസിഡന്റ് ജോ ബൈഡന്‍, പ്രഥമ വനിത ജില്‍ എന്നിവര്‍ ഉത്കണ്ഠ അറിയിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു.

വാര്‍ത്തയും ഫോട്ടോയും : പി.പി. ചെറിയാന്‍

Content Highlights: teenager, gun attack, brother, died


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented