ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ഇല്ലിനോയില്‍ 1200 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും


.

നാപ്പര്‍ വില്ല (ഇല്ലിനോയ്): അമേരിക്കയിലെ കുത്തകവ്യവസായങ്ങള്‍, കമ്പനികള്‍ എന്നിവയില്‍ ജീവനക്കാരെ പിരിച്ചുവിടുമ്പോള്‍ ഇന്ത്യയിലെ പ്രമുഖ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ഇല്ലിനോയ് സംസ്ഥാനത്ത് 1200 ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ തയ്യാറെടുക്കുന്നു.

പ്രാദേശിക വിദ്യാലയങ്ങളില്‍ സ്റ്റെം ഔട്ട് റീച്ച് ശ്രമങ്ങളുടെ ഭാഗമായി 25 ശതമാനത്തിലധികം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രയോജനം ലഭിക്കത്തക്കവിധം തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.



അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇല്ലിനോയ് സംസ്ഥാനത്ത് നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള ഇന്ത്യന്‍ കമ്പനിയുടെ വാഗ്ദാനം എന്നെ കൂടുതല്‍ സന്തോഷിപ്പിക്കുന്നതായി വീണ്ടും ഷിക്കാഗോയുടെ ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ട ജെ.ബി.പ്രിറ്റ്‌സ്‌കര്‍ പറഞ്ഞു.

ഇതിനകം തന്നെ മൂവായിരത്തിലധികം ഇല്ലിനോയ് സംസ്ഥാനത്തെ തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ നല്‍കുവാന്‍ ടിസിഎസിന് കഴിഞ്ഞതായും ഗവര്‍ണര്‍ പറഞ്ഞു.

ഇല്ലിനോയ് സംസ്ഥാനത്തെ വികസനത്തിന് മറ്റു കമ്പനികളോടൊപ്പം ടാറ്റക്കും അവസരം ലഭിച്ചത് ഞങ്ങള്‍ ഒരു വെല്ലുവിളിയായി ഏറ്റെടുക്കുന്നു. ടാറ്റയുടെ നോര്‍ത്ത് അമേരിക്കന്‍ ചെയര്‍മാന്‍ സുരേഷ് മുത്തുസ്വാമി പറഞ്ഞു. 50 വര്‍ഷമായി അമേരിക്കയില്‍ ടിസിഎസിന്റെ സാന്നിധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: TCS Says It Is Going To Create 1,200 New Jobs In IL


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented