.
ഷിക്കാഗോ: ഷിക്കാഗോ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ കുറ്റം ചുമത്തപ്പെട്ട സ്റ്റീവൻ മൊണ്ടാനോയ്‌നെ (18) ജാമ്യം നൽകാതെ ജയിലിൽ അടയ്ക്കാൻ ജഡ്‌ജി ഉത്തരവിട്ടു. ബുധനാഴ്ച ഉണ്ടായ വെടിവെപ്പിൽ ഷിക്കാഗോ പോലീസ് ഓഫീസർ ആൻഡ്രസ് വാസ്‌ക്വെസ്-ലാസ്സോയാണ് (32) കൊല്ലപ്പെട്ടത്
ഷിക്കാഗോയിൽനിന്നുള്ള സ്റ്റീവൻ മൊണ്ടാനോയ്‌ക്കെതിരെ കൊലപാതകം, ഗാർഹിക പീഡനം റിപ്പോർട്ട് ചെയ്യുന്നതിൽ ഇടപെടൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കോടതിയിൽ ഹാജരാക്കിയപ്പോളാണ് കുക്ക് കൗണ്ടി ജഡ്ജി മൊണ്ടാനോയുടെ ബോണ്ട് നിരസിച്ചതായി അറിയിച്ചത്
മൊണ്ടാനോ ഡേറ്റിംഗ് നടത്തുന്ന 37 കാരിയായ സ്ത്രീയുമായി അവരുടെ ബന്ധത്തെക്കുറിച്ച് തർക്കിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും തുടർന്ന് തോക്ക് എടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പ്രോസിക്യൂട്ടർമാർ ജാമ്യം എതിർത്ത് കൊണ്ട് വാദിച്ചു.
മൊണ്ടാനോയുടെ കാമുകി വീട്ടിൽനിന്ന് ഇറങ്ങി 911 എന്ന നമ്പറിലേക്ക് ഡയൽ ചെയ്ത് മൊണ്ടാനോയുടെ പക്കൽ തോക്കുണ്ടെന്ന് അറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോൾ, മൊണ്ടാനോ ഇടവഴിയിലേക്ക് ഓടുന്നതും തോക്കെന്ന് കരുതുന്ന സാധനം കൈവശം വെയ്ക്കുന്നതും കണ്ടതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു.
മോണ്ടാനോ ഓടുന്നത് കണ്ട് പോലീസ് ഓഫീസർ വാസ്ക്വെസ് ലാസ്സോ തന്റെ കാറിൽ നിന്ന് ഇറങ്ങി, മൊണ്ടാനോയെ പിന്തുടര്‍ന്നു. ഓടുന്നത് നിർത്താൻ ഒന്നിലധികം തവണ വിളിച്ചു പറഞ്ഞു. എന്നാൽ മൊണ്ടാനോ നിരസിച്ചു. വാസ്‌ക്വെസ് ലാസ്സോ തന്നെ പിന്തുടരുന്നത് കണ്ടപ്പോൾ, മൊണ്ടാനോ തന്റെ പിസ്റ്റൾ എടുത്തു ഉദ്യോഗസ്ഥനെതിരെ വെടിയുതിർക്കുകയായിരുന്നു. തിരികെ വെടിവയ്ക്കാൻ ഉദ്യോഗസ്ഥനും നിർബന്ധിതനായി.
വാസ്ക്വെസ്-ലാസ്സോ രണ്ട് ഷോട്ടുകൾ ഉതിർക്കുകയും മൊണ്ടാനോയുടെ മുഖത്തു വെടിയേൽക്കുകയും ചെയ്തു. വെടിവയ്പ്പ് നടക്കുമ്പോൾ, സമീപത്തെ കളിസ്ഥലത്ത് നിരവധി കുട്ടികൾ ഉണ്ടായിരുന്നു.
ഓടിയെത്തിയ ഉദ്യോഗസ്ഥർ വാസ്‌ക്വസ്-ലാസ്സോയെ പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. വെടിവയ്പിൽ പരിക്കേറ്റ മൊണ്ടാനയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്
വാർത്തയും ചിത്രവും: പി പി ചെറിയാൻ
Content Highlights: Crime,Chicago,Police Officer shot dead
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..