.
ഒര്‍ലന്റോ: ഓസിയോള കൗണ്ടി ഡിസ്ട്രിക്റ്റ് സ്‌കൂളുകളില്‍ ഒന്നായ ബോഗിക്രീക്ക് റ്റോഹൊപെകലൈഗ ഹൈസ്‌ക്കൂളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ ഒന്നാം സ്ഥാനമായ വലിഡിക്ടോറിയന്‍ ബഹുമതി സ്റ്റീവന്‍ ജോര്‍ജ്ജ് കരസ്ഥമാക്കി.
തദേശീയരും, വിദേശീയരുമായ നൂറുകണക്കിന് വിദ്യാര്‍ത്ഥികളെ പിന്നിലാക്കിയാണ് സ്റ്റീവന്‍ വിദ്യാഭ്യാസ രംഗത്ത് മലയാളികളുടെ അഭിമാനമുയര്‍ത്തി എസ്.എ.റ്റി പരീക്ഷയിലും എ.സി.റ്റി യോഗ്യത പരീക്ഷയിലും ഉയര്‍ന്നമാര്‍ക്കോടെ വിജയം നേടിയത്. കുടുംബത്തിനൊപ്പം മലയാളി സമൂഹത്തിനാകെ ഇത് അഭിമാനിക്കത്തക്ക നേട്ടമായി. വലെന്‍സിയ കമ്മ്യൂണിറ്റി കോളേജില്‍ നിന്നും ഇതിനോടകം അസോസിയേറ്റ് ഡിഗ്രിയും കരസ്ഥമാക്കിയ സ്റ്റീവന്‍ ജോര്‍ജ് 2023 നാഷണല്‍ മെറിറ്റ്‌സ് ഫൈനലിസ്റ്റ് കൂടിയാണ്.
പാസ്റ്റര്‍ ജേക്കബ് മാത്യു സീനിയര്‍ ശുശ്രൂഷകനായി പ്രവര്‍ത്തിക്കുന്ന ഒര്‍ലാന്‍ന്റോ ഐപിസി ചര്‍ച്ചിലെ സണ്‍ഡേസ്‌കൂള്‍, വര്‍ഷിപ്പ് ടീം, പിവൈപിഎ തുടങ്ങി സഭയുടെ ആത്മീയ കാര്യങ്ങളിലും സ്റ്റീവന്‍ സജ്ജീവമായി പങ്കെടുക്കുന്നുണ്ട്. യേശുക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസവും തീക്ഷ്ണമായ പ്രാര്‍ത്ഥനയും കഠിനാധ്വാനവുമാണ് തന്റെ എല്ലാ നന്മകള്‍ക്കും കാരണമായതെന്ന് സ്റ്റീവന്‍ ജോര്‍ജ് പറഞ്ഞു.
യൂണിവേഴ്സിറ്റി ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഫുള്‍ സ്‌കോളര്‍ഷിപ്പോടുകൂടി തുടര്‍പഠനം നടത്താനാണ് സ്റ്റീവന്‍ ജോര്‍ജിന് അവസരം ലഭിച്ചിരിക്കുന്നത്.
പാസ്റ്റര്‍ കെ.കെ ഏബ്രഹാമിന്റെ കൊച്ചു മകനും കട്ടപ്പന സ്വദേശി സജിമോന്‍ ജോര്‍ജ് (ഫാര്‍മസിസ്റ്റ്) - ഹെപ്സിബ (സി. പി. എ) ദമ്പതിമാരുടെ മൂത്തമകനുമാണ് സ്റ്റീവന്‍. സോഫിയ സഹോദരിയാണ്.
വാര്‍ത്തയും ഫോട്ടോയും : നിബു വെള്ളവന്താനം
Content Highlights: Stevan George valedictorian
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..