ഭവനരഹിതര്‍ക്ക് സഹായഹസ്തവുമായി ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ സണ്‍ഡേസ്‌കൂള്‍ 


.

മസ്‌കറ്റ്: ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന കമ്മ്യൂണിറ്റി പ്രോഗ്രാമിന്റെ ഭാഗമായി സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഭവനരഹിതര്‍ക്ക് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു.

സാക്‌സി നഗരത്തില്‍ സ്ഥിതിചെയ്യുന്ന ഫൈവ് ലോവ്‌സ് ഫുഡ് പാന്‍ട്രിയില്‍ നവംബര്‍ 12 ശനിയാഴ്ച രാവിലെ കോരിച്ചൊരിയുന്ന മഴയെയും കടുത്ത തണുപ്പിനെയും അവഗണിച്ച് നാല്പതോളം സണ്‍ഡേ സ്‌കൂള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്ന വോളണ്ടിയര്‍മാര്‍ നേരത്തെ തയ്യാറാക്കിയ ഭക്ഷണപാക്കറ്റുകളുമായി എത്തിച്ചേര്‍ന്നു .തുടര്‍ന്ന് ഭക്ഷണപാക്കറ്റുകള്‍ അവിടെ എത്തിച്ചേര്‍ന്ന ഭവനരഹിതര്‍ക്ക് വിതരണം ചെയ്തു.



പുതിയതായി എത്തിച്ചേര്‍ന്ന ഇടവക വികാരി ഷൈജു സിജോയ് നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായം, തലചായ്ക്കാന്‍ ഇടം ഇല്ലാത്തവര്‍ക്ക് ഭവന നിര്‍മാണത്തിനുള്ള സഹായം. രോഗികളുടെ ചികിത്സയ്ക്ക് കൈത്താങ്ങില്‍ തുടങ്ങിയ നിരവധി സാമൂഹ്യ സേവനങ്ങള്‍ക്കും പ്രശംസനീയ നേതൃത്വം നല്‍കി വരുന്നു. സണ്‍ഡേ സ്‌കൂള്‍ സൂപ്രണ്ട് തോമസ് ഈശോ, പ്രോഗ്രാം കോഡിനേറ്റര്‍ കെസിയ ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും ഈ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: st. pauls marthoma sunday school


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022

Most Commented