.
ഡാലസ്: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജിയണിന്റെ ആഭിമുഖ്യത്തില്‍ മാര്‍ത്തോമ്മാ വോളൻന്ററി ഇവാന്‍ഞ്ചലിസ്റ്റ് അസോസിയേഷന്‍ (ഇടവക മിഷന്‍), സേവികാസംഘം, സീനിയര്‍ ഫെലോഷിപ്പ് എന്നീ സംഘടനകളുടെ 10-ാമത് സംയുക്ത കോണ്‍ഫ്രറന്‍സ് മാര്‍ച്ച് 17, 18 തീയതികളില്‍ ഡാലസ് കരോള്‍ട്ടന്‍ മാര്‍ത്തോമ്മ ദേവാലയത്തില്‍ നടക്കും.
റവ. ഏബ്രഹാം തോമസ് (ഡാലസ്), റവ. സാം കെ. ഈശോ (ഹ്യുസ്റ്റൺ) എന്നിവരാണ് കോൺഫ്രറൻസിന്റ പ്രധാന പങ്കുവഹിക്കുന്നത് . കോൺഫ്രറൻസ് പ്രസിഡന്റായി റവ. തോമസ് മാത്യു പി, ജനറൽ കൺവീനർ ആയി സജി ജോര്‍ജ് എന്നിവർ പ്രവര്‍ത്തിക്കുന്നു. ദൈവവചനം വെളിപ്പെടുത്തുക, ദൈവ സ്നേഹം പങ്കുവെക്കുക എന്നതാണ് കോൺഫറൻസിന്റെ മുഖ്യ ചിന്താവിഷയം.
സൗത്ത് വെസ്റ്റ് റീജിയണില്‍ ഉള്‍പ്പെടുന്ന ഡാലസ്, ഹൂസ്റ്റണ്‍, ഒക്‌ലഹോമ, ഓസ്റ്റിന്‍, ലബക്ക്, സാൻ അന്റോണിയോ എന്നിവിടങ്ങളിലുള്ള മാര്‍ത്തോമ്മ ദേവാലയങ്ങളിലെ അംഗങ്ങളും വൈദികരുമാണ് രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ഈ കോണ്‍ഫറന്‍സില്‍ സംബന്ധിക്കുന്നത്.
എല്‍സി ജെ. ഏബ്രഹാം (ഷേര്‍ളി) (രജിസ്‌ട്രേഷന്‍ & ഹോസ്പിറ്റാലിറ്റി), ബായ് ഏബ്രഹാം മാത്യു (ഫിനാന്‍സ് & ഫുഡ്) വര്‍ക്കി എം. ജേക്കബ് (പ്രയര്‍ സെല്‍), റിന്‍സി മാത്യു (മെഡിക്കല്‍), ഷാജി എസ്. രാമപുരം (മീഡിയ & പബ്ലിസിറ്റി, അക്കമോഡേഷന്‍ & ട്രാന്‍സ്‌പോര്‍ട്ടേഷന്‍), മോളി സജി (തീം പ്രസന്റേഷന്‍), മറിയാമ്മ മാത്യു (ക്വയര്‍) എന്നിവര്‍ കണ്‍വീനർമാരായി വിപുലമായ സബ് കമ്മറ്റികൾ കോൺഫറൻസിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.
വാർത്തയും ചിത്രവും: ഷാജി രാമപുരം
Content Highlights: Southwest Regional Marthomma Conference, Dallas
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..