.
ഹ്യൂസ്റ്റണ്‍:കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്ച്എന്‍എ) 2023 നവംബര്‍23 ന് ആരംഭിക്കുന്ന ഹൂസ്റ്റണ്‍ കണ്വെന്ഷന് മുന്നോടിയായി എച്ച് കോര്‍ കമ്മിറ്റിയുടെ തൊഴില്‍ വൈദഗ്ധ്യ വികസന സെമിനാര്‍ ജനുവരി 7 ന് സംഘടിപ്പിക്കുന്നു.
വിവിധ മേഖലകളില്‍ ഉന്നതസ്ഥാനം വഹിക്കുന്ന വ്യക്തികളുടെ അനുഭവ പാഠങ്ങളുംആശയങ്ങളും കെഎച്ച്എന്‍എ കുടുംബാംഗങ്ങളുടെ കുട്ടികള്‍ക്ക് പ്രചോദനവുംപ്രയോജനകരവുമാകുന്ന തരത്തില്‍ സംവേദന വേദികള്‍ ഒരുക്കുക. വ്യത്യസ്ത രംഗങ്ങളിലെ പ്രൊഫഷണലുകളായ ഹിന്ദുക്കളെ ഏകോപിപ്പിച്ച് കെഎച്ച്എന്‍എയുടെ യുവതലമുറക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളും ഭാവി പദ്ധതികള്‍ കെട്ടിപ്പടുക്കുവാന്‍ അവശ്യമായ സഹായങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാക്കുക, വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിനും പ്രൊഫഷണല്‍ പരിശീലനങ്ങള്‍ക്കുമുള്ള സ്കോളര്‍ഷിപ്പ് പദ്ധതികള്‍ ആവിഷ്ക്കരിക്കുക തുടങ്ങിയവയാണ് എച്ച്-കോര്‍ കമ്മിറ്റി ഏറ്റെടുത്തിരിക്കുന്ന പ്രധാന ചുമലതകള്‍. ഡോ.ബിജു പിള്ള ചെയര്മാന് ആയ കമ്മിറ്റിയില്‍ ഡോ.നിഷ പിള്ള, ഡോ.സിന്ധു പിള്ള, ഡോ.ലത പിള്ള. ഡോ.കല ഷാഹി. ശ്രീജിത്ത് ശ്രീനിവാസന്, അനൂപ് രവീന്ദ്രനാഥ്, അശ്വിന് മേനോന്, അനില നായര്‍, അനില്‍. എ ആര്, മാളവിക പിള്ള, മീര നായര്‍, നിരഞ്ജന് സ്വാമിനാഥന് തുടങ്ങിയവര്‍ പ്രവര്‍ത്തിക്കുന്നു. ഡോ.എം.പി രവീന്ദ്ര നാഥാന് എച്ച് - കോര്‍. കമ്മിറ്റിയുടെ മുഖ്യ ഉപദേഷ്ടാവാണ്.
കെഎച്ച്എന്‍എ പ്രൊഫഷണല്‍ ഡെവലപ്പ്മെന്റ് ഗ്രൂപ്പ് ആയ എച്ച് കോര്ന്റെആഭിമുഖ്യത്തില് ജനുവരി ഏഴാം തീയതി ശനിയാഴ്ച ഹ്യൂസ്റ്റണ്‍ സമയം രാവിലെ 11 മണിക്ക് ഒരു പ്രൊഫഷണല്‍ ബ്രാന്‍ഡ് ഐഡന്റിറ്റി ബില്ഡ്ചെയ്യുകയും അത് എങ്ങനെ ഫലപ്രദമായി വ്യക്തികളുടെ തൊഴില്‍ വിദ്യാഭ്യാസ മേഖലകളിലെ ലക്ഷ്യപ്രാപ്തിയില്‍ എത്താന്‍ ഉപയോഗിക്കാമെന്ന വിഷയത്തെആസ്പദമാക്കി ഒരു ഓണ്‍ലൈന്‍ വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുകയും അതിലേക്കുള്ള സ്വജന്യരജിസ്ട്രേഷനും ആരംഭിച്ചു.
ലോകത്തിലെ ഏറ്റവും വലിയ കമ്പനികളില്‍ പ്രധാനമായ ഫോര്‍ച്യൂണ്‍ വണ്‍ ഉം വാള്‍മാര്‍ട്ട് മാനവ വിഭവ ശേഷി വിദഗ്ധ എലിസബത്ത് ബര്‍ഗോസ്, മറ്റൊരു പ്രമുഖ ഫോര്‍ച്യൂണ്‍ ബ്രാന്‍ഡ് ആയ ഇന്‍ഡീഡ്.കോം ലെ ഡേവിഡ് മാര്‍ എന്നിവര്‍ വര്‍ക്ക് ഷോപ്പ് നയിക്കുന്നതാണ്. അനൂപ് രവീന്ദ്രനാഥ് ( Meta /Facebook) മോഡറേറ്റര്‍ ആയിരിക്കും. പ്രൊഫഷണല്‍ ബ്രാന്‍ഡ് ഐഡന്റിറ്റി ബില്‍ഡിങ് എന്ന വിഷയത്തിന് പുറമെ എങ്ങനെ റെസ്യും അഥവാ ബയോഡേറ്റ ഉണ്ടാക്കാം, പ്രൊഫഷണല്‍ നെറ്റ് വര്‍ക്കിങ് സ്കില്‍സ് ഡെവലപ്പ് ചെയ്യാം, വിജയകരമായി ഇന്റര്‍വ്യൂവിനെ നേരിടാം എന്നീ വിഷയങ്ങളെ പറ്റിയുള്ള ചര്‍ച്ചകളും വര്‍ക്ക് ഷോപ്പിന്റെ ഭാഗമായിരിക്കും.
നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് പാനലിസ്റ്റുകള്‍ നേരിട്ട് ഉത്തരം നല്‍കുന്നതാണ്. ചോദ്യങ്ങള്‍ മുന്‍കൂര്‍ ആയി ഇമെയില്‍ /വാട്ട്സ് ആപ്പ് മുഖേനയോ, വര്‍ക്ക് ഷോപ്പിനു
ശേഷമുള്ള Q & A സെഷനിലോ ചോദിക്കാവുന്നതാണ്.
എച്ച് കോര്‍ ന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലെക്കെത്തിക്കാന് എല്ലാ മേഖലകളിലും വേണ്ട സഹായ സഹകരണം ലഭ്യമാക്കാന്‍ പരിശ്രമിക്കുമെന്നു പ്രസിഡന്റ് ജി കെ പിള്ള, ജനറല്‍ സെക്രട്ടറി സുരേഷ് നായര്‍, കണ്വെന്ഷന് ചെയര്മാന് രഞ്ജിത് പിള്ള എന്നിവര്‍ അറിയിച്ചു.
ഓണ്‍ ലൈന്‍ സൂം മീറ്റിംഗ് ഐഡി 914 563 9841, പാസ്സ്കോഡ് KHNAഎന്നതും വഴി ഈ തൊഴില്‍ നൈപുണ്യ വികസന സെമിനാറില്‍ പങ്കെടുക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
അനൂപ് രവീന്ദ്ര നാഥ് - 469-207 5659
ശ്രീജിത്ത് ശ്രീനിവാസന് - (480) 4064795
ഡോ.ബിജു പിള്ള - (832) 2473411
വാര്‍ത്തയും ഫോട്ടോയും : ശങ്കരന്‍കുട്ടി
Content Highlights: seminar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..