സപ്തസ്വര അരങ്ങേറ്റം 'സംസ്‌കൃതി 2022' സംഘടിപ്പിച്ചു


.

ഡബ്ലിന്‍: പ്രശസ്ത നടനും നര്‍ത്തകനുമായ വിനീതിന്റെ നിറസാന്നിധ്യത്തില്‍, സപ്തസ്വര അരങ്ങേറ്റം 2022 'സംസ്‌കൃതി' സംഘടിപ്പിച്ചു.

സയന്റോളജി കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന അരങ്ങേറ്റം 2022'സംസ്‌കൃതി' ആദ്യാവസാനം വരെ ഏകോപനമായ നൃത്താവിഷ്‌കാരം കൊണ്ട് വിസ്മയം തീര്‍ത്ത പത്തു രത്‌നങ്ങളാണ് സപ്തസ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സിലൂടെ അരങ്ങേറ്റം കുറിച്ചത്. കാരൊലൈന്‍ എബ്രഹാം, എവെലിന്‍ എബി, ഗൗരി പ്രദീപ് നമ്പൂതിരി, ഗ്രേസ് മരിയ ജോസ്, നിധി സജേഷ്, നിരഞ്ജന ജിതേഷ് പിള്ള, റിയ നായര്‍, ഷാരോണ്‍ സൈലോ, സ്വര രാമന്‍ നമ്പൂതിരി, ശ്യാമള ദേവി സഭാപതി, എന്നിവരാണ് അരങ്ങേറ്റം കുറിച്ച ആദ്യ ബാച്ച് കുട്ടികള്‍. ഈ മുഹൂര്‍ത്തത്തെ ധന്യമാക്കികൊണ്ട് പ്രശസ്ത നടനും നര്‍ത്തകനുമായ വിനീത് മുഖ്യാതിഥി സ്ഥാനം അലങ്കരിച്ചു. അരങ്ങേറ്റം നടത്തിയ കുട്ടികളെ പ്രത്യേകം പ്രശംസിക്കുകയും അനുമോദന പത്രം നല്‍കുകയും ചെയ്തു. ഇന്ത്യന്‍ അംബാസിഡര്‍ അഖിലേഷ് മിശ്ര വിശിഷ്ടാതിഥി സ്ഥാനം അലങ്കരിച്ചു.



ഭാരതത്തിന്റെ സംസ്‌കാര പാരമ്പര്യത്തെ വിളിച്ചോതുന്ന രീതിയിലായിരുന്നു അരങ്ങേറ്റത്തിന്റെ ചടങ്ങുകള്‍.
അന്നമാചാര്യ ചിട്ടപ്പെടുത്തിയ ബ്രഹ്‌മം ഒക്കട്ടെ എന്ന അര്‍ത്ഥവത്തായ കീര്‍ത്തനത്തിന് ചുവടുവെച്ച് വിനീത് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് ഭദ്രദീപം കൊളുത്തി വിശിഷ്ടാതിഥികള്‍ വേദിയെ പ്രകാശപൂരിതമാക്കി. മാതാപിതാക്കളെയും, ഗുരുവായ സപ്ത രാമന്‍ നമ്പൂതിരിയേയും ദക്ഷിണ നല്‍കി നമസ്‌കരിച്ചു അനുഗ്രഹം വാങ്ങിയതിന് ശേഷം, ഗുരു ശിഷ്യകളുടെ കാലില്‍ ചിലങ്ക അണിയിക്കുകയും ചെയ്ത ചടങ്ങ് ഗുരുശിഷ്യബന്ധത്തിന്റെയും ഭാരത സംസ്‌കാരത്തിന്റെ മഹത്വം വിളിച്ചോതുന്ന അപൂര്‍വ നിമിഷങ്ങളായി മാറി.

അയര്‍ലന്‍ഡിലെ പ്രശസ്ത ഗായികമാരായ മംഗള രാജേഷ്, ശ്രേയ സുധീര്‍, സൗമ്യ സജേഷ് എന്നിവരുടെ സ്വര മാധുര്യവും രോഹിത് സുബ്രമണ്യം വയലിനില്‍ തീര്‍ത്ത സംഗീതവും ഒപ്പം സപ്തസ്വര സഹോദരിമാരുടെ പ്രത്യേക നൃത്തവും ചടങ്ങിന് മാറ്റുകൂട്ടി. സജേഷ് സുദര്‍ശന്റെ നന്ദി പ്രകാശനത്തോടെ പ്രൗഢഗംഭീരമായ കലാസന്ധ്യക്കു തിരശീല വീണു.

അരങ്ങേറ്റത്തോടനുബന്ധിച്ച് താല സയന്റോളജിയില്‍ നൃത്ത സെമിനാര്‍ സങ്കടിപ്പിച്ചു. പദ്മഭൂഷണ്‍ പത്മ സുബ്രമണ്യം പുനരാവിഷ്‌കരിച്ച ഭരതനൃത്യം ആയിരുന്നു സെമിനാര്‍ വിഷയം. വിനീത് നയിച്ച നൃത്ത സെമിനാറില്‍ നാല്പതോളം കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്തു.

സാഹിത്യ നഗരമായ ഡബ്ലിനില്‍ ഭാരതസംസ്‌കാരത്തിന്റെ ശ്രേഷ്ഠത വിളിച്ചോതുന്നതായിരുന്നു സപ്തസ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സിന്റെ ആദ്യ ബാച്ച് അരങ്ങേറ്റം സംസ്‌കൃതി 2022. ഈ അരങ്ങേറ്റ പരിപാടിയില്‍ ആദ്യാവസാനം വരെ പിന്തുണ നല്‍കി വിജയിപ്പിച്ച ഓരോ വ്യക്തികള്‍ക്കും പ്രത്യേകിച്ച് പ്രധാന സ്‌പോണ്‍സര്‍ ആയ വാട്ടര്‍മാന്‍ ടൈല്‍സ് പ്രതിനിധി വിജിത് വിജയന്‍, ഉപ സ്‌പോണ്‍സേര്‍സ് ക്യാമില്‍ തായ് ഫുഡ്‌സ്, ഉമാമി ഏഷ്യന്‍ സ്റ്റോര്‍, മറ്റു സ്‌പോണ്‍സേര്‍സ് ആയ പ്യുര്‍ ഫുഡ്‌സ്, ഓസ്‌കാര്‍ ട്രാവല്‍, സ്പൈസ് വില്ലേജ്, ട്രസേര്‍സ് ഓഫ് കേരള, ഹോളി ഗ്രൈല്‍, ടെക് ഫൈന്‍ഡര്‍, നിള ഫുഡ്‌സ്, നാച്ചുറല്‍ ഫ്രഷ്, ആസ്‌പൈര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ്, സെലെക്ടഷ്യ, എസ്സാര്‍ ഹെല്‍ത്ത് കെയര്‍, ഗേറ്റ് വേ ഡ്രൈവിംഗ് സ്‌കൂള്‍, ഡി എം എ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ്, ഫിനാന്‍ഷ്യല്‍ ലൈഫ്, ബോംബെ ബസാര്‍, കണ്ണന്‍ അസ്സോസിയേറ്റ്‌സ്, സ്ട്രൈട് ഫോര്‍വേഡ് റിക്രൂട്ട്‌മെന്റ്, ലൈവ് അക്കൗണ്ടിംഗ്, കൈറ്റ് ഹാമിലിറ്റന്‍, കുമ്മോണ്‍ ലൂക്കന്‍ എന്നിവര്‍ക്കും സംഘാടകര്‍ നന്ദി അറിയിച്ചു.

Content Highlights: samskrithi 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented