.
ആറാം ദേശീയ സമ്മേളനത്തിനുള്ള തയ്യാറെടുപ്പിനിടയില്‍ സമീക്ഷ യുകെക്ക് ആവേശമായി ലെസ്റ്ററില്‍ പുതിയ ബ്രാഞ്ച് നിലവില്‍ വന്നു. മാര്‍ച്ച് 19 ഞായറാഴ്ച സമീക്ഷ യുകെ നാഷണല്‍ പ്രസിഡന്റ് ശ്രീകുമാര്‍ ഉള്ളപ്പിള്ളില്‍ ലെസ്റ്റര്‍ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു. സമീക്ഷ കഴിഞ്ഞ കാലങ്ങളില്‍ ഏറ്റെടുത്ത് നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും നമ്മുടെ സമൂഹത്തില്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ വഹിക്കുന്ന പങ്കും ഇന്നത്തെ കാലഘട്ടത്തില്‍ അതിന്റ പ്രസക്തിയെക്കുറിച്ചും ഉദ്ഘാടക പ്രസംഗത്തില്‍ അദ്ദേഹം പരാമര്‍ശിച്ചു. പുതിയ ബ്രാഞ്ചിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് നാഷണല്‍ കമ്മിറ്റി മെംബര്‍മാരായ സ്വപ്ന പ്രവീണ്‍, അഡ്വ.ദിലീപ് കുമാര്‍ ഏരിയ സെക്രട്ടറി പ്രവീണ്‍ രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
സമ്മേളനം പതിനൊന്നു പേരടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. സെക്രട്ടറിയായി ബൈജു കുര്യാക്കോസിനെയും പ്രസിഡന്റായി ബിജു ജോസഫിനെയും തിരഞ്ഞെടുത്തു. ട്രഷറര്‍ ആയി സുബി ചാക്കോയെയും, ജോയിന്റ് സെക്രട്ടറിയായി ഫെബിന്‍ പൊട്ടയിലിനേയും വൈസ് പ്രസിഡന്റായി അയന വര്‍ഗീസിനെയും യോഗം തിരഞ്ഞെടുത്തു. നാട്ടില്‍ നിന്നും എത്തുന്ന വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങളും, ബ്രാഞ്ചിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളും യോഗം ചര്‍ച്ച ചെയ്തു. പീറ്റര്‍ബോറോയില്‍ വെച്ചു നടക്കുന്ന ദേശീയ സമ്മേളനത്തിന് പൂര്‍ണ പിന്തുണയറിയിക്കുകയും, സമ്മേളന പ്രതിനിധികളെ തിരഞ്ഞെടുക്കുകയും ചെയ്തു. ഫെബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സെക്രട്ടറി ബിജുവിന്റെ സ്വാഗതപ്രസംഗത്തോടെയാണ് ആരംഭിച്ചത്. ബ്രാഞ്ച് ട്രഷറര്‍ സുബി ചാക്കോ നന്ദി പറഞ്ഞുകൊണ്ട് യോഗനടപടികള്‍ അവസാനിപ്പിച്ചു.
വാര്‍ത്തയും ഫോട്ടോയും : ഉണ്ണികൃഷ്ണന്‍ ബാലന്‍
Content Highlights: sameeksha uk
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..