.
സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രഥമ ഓള്‍ യുകെ നാഷണല്‍ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ മാഞ്ചസ്റ്റര്‍ റീജണില്‍ നിന്നുള്ള നസറുള്‍ കരീം, ഈതന്‍ ഡാലി സഖ്യത്തിനു വിജയം. മാഞ്ചസ്റ്റര്‍ സെ.പോള്‍സ് കാത്തലിക് ഹൈസ്‌കൂളില്‍ വെച്ചു നടന്ന ഗ്രാന്റ് ഫിനാലെയില്‍ 12 റീജിയണല്‍ മത്സരങ്ങളില്‍ നിന്നും വിജയിച്ചെത്തിയ 32 ടീമുകളാണ് മാറ്റുരച്ചത്. നസറുള്‍ കരീം, ഈതന്‍ ഡാലി സഖ്യം ഒന്നാം സ്ഥാനം നേടിയപ്പോള്‍ ഫൈനലില്‍ വാശിയോടെ പോരാടിയ കെറ്ററിംഗ് റീജിയണില്‍ നിന്നുള്ള മേബിള്‍ മനോ കുര്യന്‍, ജ്യൂവല്‍ മനോ കുര്യന്‍ സഖ്യത്തിനു രണ്ടാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. കൊവന്‍ട്രി റീജിയണില്‍ നിന്നുള്ള ജോബി ജോര്‍ജ്, ജിസ്മോന്‍ സഖ്യം മൂന്നാം സ്ഥാനവും ഇപ്സ്വിച്ച് റിജിയണിലെ ലെവിന്‍ മാത്യു, മാത്യു കെ ചെറിയാന്‍ സഖ്യം നാലാം സ്ഥാനവും കരസ്ഥമാക്കി.
ഒന്നാം സ്ഥാനക്കാര്‍ക്ക് 1001 പൗണ്ടും എവര്‍റോളിങ്ങ് ട്രോഫിയും മറ്റു വിജയികള്‍ക്ക് യഥാക്രമം £501ഉം ട്രോഫിയും, £251ഉം ട്രോഫിയും, £101ഉം ട്രോഫിയും സമ്മാനമായി ലഭിച്ചു. ഗുഡീസ്, ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ്, കിയാന്‍ ലോജിസ്റ്റിക്‌സ് ലിമിറ്റഡ്, ആദീസ് എച്ച് ആര്‍ ആന്‍ഡ് അക്കൗണ്ടന്‍സി സൊല്യൂഷന്‍ തുടങ്ങിയവരാണ് ്‌സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
രാവിലെ 10 മണിയോടെ ആരംഭിച്ച മത്സരങ്ങള്‍ മേയര്‍ ഡോണ ലുഡ്‌ഫോര്‍ഡ് ഉദ്ഘാടനം ചെയ്തു. സമീക്ഷ യുകെഷെയര്‍ ആന്റ് കെയര്‍ പ്രൊജക്ടിനെ അഭിനന്ദിച്ച മേയര്‍ മാഞ്ചസ്റ്റര്‍ ബ്രാഞ്ചിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനവും നടത്തി. ഗ്രാന്റ് ഫിനാലെയുടെ മുഴുവന്‍ വാശിയോടും കൂടിയാണ് എല്ലാ ടീമുകളും ഏറ്റുമുട്ടിയത്. യുകെയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും ബാഡ്മിന്റണ്‍ ആരാധകര്‍ മത്സരങ്ങള്‍ കാണാന്‍ എത്തിയിരുന്നു. ടീമുകളുടെ പ്രകടനം കൊണ്ടും സംഘാടക മികവുകൊണ്ടും സമിക്ഷ യുകെ പ്രഥമ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വന്‍ വിജയമായി.
ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് പ്രത്യേകം അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. അതോടൊപ്പം മത്സരങ്ങളില്‍ പങ്കെടുത്ത് ഞങ്ങളോടു സഹകരിച്ച മുഴുവന്‍ മത്സരാര്‍ത്ഥികളോടും ഗ്രാന്‍ഡ് ഫിനാലെ കാണുവാനും, പിന്തുണയ്ക്കാനും എത്തിയ എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും സംഘാടകര്‍ നന്ദി അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : ഉണ്ണികൃഷ്ണന്‍ ബാലന്‍
Content Highlights: sameeksha UK national badminton tournament
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..